മകളെയും മകനെയും കൊല്ലാന്‍ ഇന്ദ്രാണി പദ്ധതിയിട്ടിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡ്രൈവര്‍

മകളെയും മകനെയും കൊല്ലാന്‍ ഇന്ദ്രാണി പദ്ധതിയിട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡ്രൈവര്‍

Webdunia
ശനി, 29 ജൂലൈ 2017 (09:22 IST)
ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി ഡ്രൈവര്‍‍. മകന്‍ മിഖായലിനെയും മകള്‍  ഷീന ബോറയെയും  ഇന്ദ്രാണി കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നതായി ഡ്രൈവര്‍ പറഞ്ഞു. കേസിലെ മാപ്പുസാക്ഷിയായി മാറിയ ഇന്ദ്രാണിയുടെ മുന്‍ ഡ്രൈവര്‍ ശ്യാംവര്‍ റായ് ആണ് കോടതിയില്‍ ഇന്ദ്രാണിക്കെതിരെ മൊഴി നല്‍കിയത്.
 
ഡ്രൈവര്‍ ശ്യാംവര്‍ റായ് മൊഴിനല്‍കിയതോടെ കേസില്‍ ഇന്ദ്രാണിക്കെതിരായ കുരുക്കുകള്‍ മുറുകുകയാണ്. 2012ലാണ് ഷീനയെ ഇന്ദ്രാണിയും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 2015ല്‍ ഇക്കാര്യം പുറത്തറിഞ്ഞതോടെ ഇന്ദ്രാണി അറസ്റ്റിലാവുകയും ചെയ്തു. 
 
സ്‌കൈപ്പിലൂടെയാണ് ഇന്ദ്രാണി മക്കളെ കൊലപ്പെടുത്തുന്ന പദ്ധതി തന്നോട് അവതരിപ്പിച്ചതെന്ന് ശ്യാംവര്‍ പറഞ്ഞു. രണ്ടുപേരും തന്റെ മക്കളാണെന്നറിഞ്ഞാല്‍ സമൂഹത്തിലുണ്ടാകുന്ന പേരുദോഷമായിരുന്നു കാരണമായി പറഞ്ഞത്. ഇവരെ സഹോദരങ്ങളെന്ന് പറഞ്ഞാണ് ആളുകളോട് പരിചയപ്പെടുത്തിയിരുന്നത്.
 
മകള്‍ ഇന്ദ്രാണിയോട് ഒരു പുതിയ ഫ്ളാറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സത്യം വിളിച്ചുപറയുമെന്നും ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് മകള്‍ക്ക് ഒരു ഡയമണ്ട് റിങ് വാഗ്ദാനം ചെയ്താണ് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയതെന്നും പിന്നീട് കൊലപ്പെടുത്തുകയായിരുന്നെന്നും ഡ്രൈവര്‍ വ്യക്തമാക്കി.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

നേമത്ത് മത്സരിക്കാന്‍ ശിവന്‍കുട്ടി; പിടിച്ചെടുക്കാന്‍ രാജീവ് ചന്ദ്രശേഖര്‍

പോറ്റിയേ കേറ്റിയേ' പാരഡി ഗാന കേസില്‍ പുതിയ ട്വിസ്റ്റ്; മുഖ്യമന്ത്രിക്ക് പുതിയ പരാതി ലഭിച്ചു

വാളയാര്‍ ചെക്ക് പോസ്റ്റില്‍ എട്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി; വന്‍ സ്വര്‍ണ്ണ കള്ളക്കടത്ത് സംഘം പിടിയില്‍

ടിപി കേസ് പ്രതികള്‍ക്ക് ജയിലില്‍ സൗകര്യമൊരുക്കുന്നു; ഡിഐജി എം കെ വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ്

അടുത്ത ലേഖനം
Show comments