Webdunia - Bharat's app for daily news and videos

Install App

മദ്യപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുന്നവര്‍ ഇത് വീട്ടിലില്ലെന്ന് ഉറപ്പുവരുത്തുക; ഇല്ലെങ്കില്‍...

മദ്യപിച്ച് വീട്ടിലെത്തിയ ശേഷം സ്ഥിരമായി വഴക്കുണ്ടാക്കുന്ന ഭര്‍ത്താവിന്റെ കണ്ണില്‍ ഭാര്യ ഫെവിക്വിക്ക് ഒഴിച്ചു.

Webdunia
തിങ്കള്‍, 23 മെയ് 2016 (14:56 IST)
മദ്യപിച്ച് വീട്ടിലെത്തിയ ശേഷം സ്ഥിരമായി വഴക്കുണ്ടാക്കുന്ന ഭര്‍ത്താവിന്റെ കണ്ണില്‍ ഭാര്യ ഫെവിക്വിക്ക് ഒഴിച്ചു. ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് സന്തോഷ് വിശ്വകര്‍മ്മ എന്ന വ്യക്തിയുടെ കണ്ണില്‍ ഭാര്യയായ വിജയലക്ഷ്മി ഫെവിക്വിക്ക് ഒഴിച്ചത്. മധ്യപ്രദേശിലെ റീവ ജില്ലയിലാണ് വിചിത്രമായ സംഭവം ഈ സംഭവം നടന്നത്.
 
സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാള്‍ വിജയലക്ഷ്മിയെ മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ അറിയിച്ചു. രാത്രി ഇയാള്‍ ഉറങ്ങുന്നതിനിടെയാണ് ഭാര്യ ഫെവിക്വിക്ക് ഒഴിച്ചത്. രാവിലെ കണ്ണുതുറക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് സന്തോഷ് ഇക്കാര്യമറിയുന്നത്. സഹായത്തിനായി വിജയലക്ഷ്മിയെ വിളിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല. 
 
കണ്ണുകള്‍ കഴുകി നോക്കിയെങ്കിലും ഫലം കാണാത്തതിനാല്‍ സന്തോഷ് അയല്‍വാസികളുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ ശേഷമാണ് സന്തോഷിന് കണ്‍പോളകള്‍ തുറക്കാന്‍ സാധിച്ചത്. എന്നാല്‍ സഹായത്തിന് അയല്‍വാസികളെ വിളിച്ചതില്‍ രോഷാകുലയായ വിജയലക്ഷ്മി വീടു വിട്ടുപോകുകയും ചെയ്തു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments