Webdunia - Bharat's app for daily news and videos

Install App

മന്‍‌മോഹന്‍ സര്‍ക്കാര്‍ പത്ത് വര്‍ഷം കൊണ്ട് കഷ്ടപ്പെട്ടുണ്ടാക്കിയതൊക്കെ മോദി ഒരു മാസം കൊണ്ട് ഇല്ലാതാക്കി: പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

മോദിയെ പരിഹസിച്ച് രാ‍ഹുല്‍ ഗാന്ധി

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (07:35 IST)
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഏറ്റവും കുറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത് സ്വാതന്ത്ര്യദിനത്തിലാണെന്നും അത് അദ്ദേഹത്തിന് പറയാന്‍ ഒന്നുമില്ലാത്തതിനാലാണെന്നും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയെ കുറിച്ച് അദ്ദേഹം ഒന്നും മിണ്ടീയില്ല. അതിനും കാരണമുണ്ട്. ഇപ്പോഴാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിരക്കില്‍ തൊഴിലില്ലായ്മ അനുഭവപ്പെടുന്നതെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.
 
മന്‍മോഹന്‍ സര്‍ക്കാര്‍ പത്ത് വര്‍ഷം കൊണ്ട് കശ്മീരില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ ഒരു മാസംകൊണ്ട് മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും കശ്മീരിലെ അക്രമങ്ങളുടെ നേട്ടം കൊയ്യുന്നത് പാകിസ്താന്‍ മാത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
 
വെറുപ്പിന്റെയും ക്ഷോഭത്തിന്റെയും അന്തരീക്ഷം കശ്മീരിലുണ്ടാക്കിയത് മോഡി സര്‍ക്കാരാണ്. ഇതിന്റെയൊക്കെ നേട്ടം പാകിസ്താന് മാത്രമാണ്. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കശ്മീര്‍ വിഷയം മികച്ച രീതിയിലാണ് കൈകാര്യം ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശ്വാസത്തിന്റെ പേരില്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരനെ ബലി നല്‍കി

ആറ്റിങ്ങലിൽ വാഹനാപകടം: നവവധുവിന് ദാരുണാന്ത്യം

വിദ്യാർത്ഥികളെ ശാസ്താം കോട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തി

നെഹ്റു ട്രോഫി വള്ളംകളി: പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം

മൃതദേഹം അര്‍ജുന്റേത്; ഡിഎന്‍എ ഫലം പോസിറ്റീവ്

അടുത്ത ലേഖനം
Show comments