മരണകാരണമായത് 50 രൂപ, ഈ സംഭവം കേട്ടാല്‍ ആരും ഒന്ന് ഞെട്ടും

മരണകാരണമായത് 50 രൂപ; അറിയണോ ഈ സംഭവം എന്താണെന്ന്

Webdunia
വ്യാഴം, 25 മെയ് 2017 (09:32 IST)
സമ്പദ് വ്യവസ്ഥ കുതിക്കുകയാണെന്നും സമീപ ഭാവിയില്‍ ലോകത്ത് മുന്‍നിരയിലെത്തുമെന്നുമൊക്കെ സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് ഇന്ത്യയില്‍ കര്‍ഷകര്‍ക്കും കൂലിപ്പണിക്കാര്‍ക്കും 50 രൂപപോലും എത്ര വിലപ്പെട്ടതാണെന്നത് ബിഹാറില്‍ നിന്നുള്ള ഒരു വാര്‍ത്ത തെളിയിക്കുന്നത്. കടമായി വാങ്ങിയ 50 രൂപ തിരിച്ചുവാങ്ങുന്നതുമായി ബന്ധപ്പെട്ട് രണ്ട് കൂലിപ്പണിക്കാര്‍ നടത്തിയ തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. മൊഹാനിയ ഗ്രാമത്തിലെ കൂലിപ്പണിക്കാരനായ മുഹമ്മദ് നൗഷാദാണ് കൊല്ലപ്പെട്ടത്. 
 
നൗഷാദ്  രണ്ടുദിവസം മുന്‍പ് ഇന്റേസാറില്‍ നിന്നും 50 രൂപ കടമായി വാങ്ങിയിരുന്നു. ചൊവ്വാഴ്ച ഇത് തിരിച്ചുവാങ്ങാനായി നൗഷദിന്റെ വീട്ടിലെത്തി. എന്നാല്‍ തിരിച്ചു നല്‍കാന്‍ തന്റെ കൈയ്യില്‍ പണമില്ലെന്നും വൈകിട്ട് തരമാമെന്നും നൗഷാദ് പറഞ്ഞു. എന്നാല്‍ ഇന്റേസാര്‍ വഴക്കുകൂടുകയായിരുന്നു. ഇതിനിടെ മണ്‍വെട്ടികൊണ്ട് ഇന്റേസാര്‍ നൗഷാദിന്റെ തലയ്ക്കടിച്ചതാണ് മരണകാരണമായത്. പാവപ്പെട്ടവരായ ഇവര്‍ കൂലിപ്പണിക്കാരാണെന്നും ചെറിയ വരുമാനത്തില്‍ ജീവിതം തള്ളിനീക്കുന്നവരാണെന്നും പൊലീസ് വ്യക്തമാക്കി.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

അടുത്ത ലേഖനം
Show comments