Webdunia - Bharat's app for daily news and videos

Install App

ലാത്തൂരിലേക്ക് ജലതീവണ്ടി അയച്ചതിന് റെയില്‍വെ നല്‍കിയ നാലുകോടിയുടെ ബില്‍ പിന്‍‌വലിച്ചു

രൂക്ഷമായ വരൾച്ച നേരിട്ട ലാത്തൂരിലേക്ക് ജലതീവണ്ടി അയച്ചതിന് നാലു കോടി രൂപ നൽകണമെന്ന റെയില്‍വെ തീരുമാനം പിന്‍വലിച്ചു. ചെലവിനത്തില്‍ നാലുകോടി രൂപയുടെ ബില്‍ റെയില്‍വെ ജിലാ ഭരണകൂടത്തിന് അയച്ചിരുന്നു. ബില്‍ പിന്‍വലിച്ച റെയില്‍വെ ജലക്ഷാമം പരിഹരിക്കുന്നതുവരെ

Webdunia
വെള്ളി, 13 മെയ് 2016 (20:24 IST)
രൂക്ഷമായ വരൾച്ച നേരിട്ട ലാത്തൂരിലേക്ക് ജലതീവണ്ടി അയച്ചതിന് നാലു കോടി രൂപ നൽകണമെന്ന റെയില്‍വെ തീരുമാനം പിന്‍വലിച്ചു. ചെലവിനത്തില്‍ നാലുകോടി രൂപയുടെ ബില്‍ റെയില്‍വെ ജിലാ ഭരണകൂടത്തിന് അയച്ചിരുന്നു. ബില്‍ പിന്‍വലിച്ച റെയില്‍വെ ജലക്ഷാമം പരിഹരിക്കുന്നതുവരെ വാട്ടര്‍ ട്രെയിന്‍ സേവനം തുടരുമെന്ന് അറിയിച്ചു.
 
കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ഇടപെട്ടാണ് തീരുമാനം പിന്‍‌വലിച്ചത്. ലാത്തൂരിനുള്ള ജലട്രെയിന്‍ സേവനം തുടരണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക വിഷയം ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.
 
ലാത്തൂരിൽ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടതോടെയാണ് ജലതീവണ്ടികൾ അയയ്ക്കാൻ റയിൽവേ തീരുമാനിച്ചത്. പ്രത്യേകം തയാറാക്കിയ ജലദൂത് എന്ന തീവണ്ടിയിലൂടെയാണ് മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് റയിൽവേ വെള്ളം എത്തിച്ചത്. ആദ്യം 10 വാഗണുകളടങ്ങിയ ട്രെയിനിൽ ഒൻപതു തവണ വെള്ളമെത്തിച്ചു. രണ്ടാമത് 50 വാഗണുകളടങ്ങിയ മറ്റൊരു ജലതീവണ്ടി വഴി 25 ലക്ഷം ലിറ്റർ വെള്ളവും എത്തിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments