Webdunia - Bharat's app for daily news and videos

Install App

വിദ്യാര്‍ത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ചിത്രങ്ങള്‍ അദ്ധ്യാപകന്‍ പുറത്തുവിട്ടു; കാരണം കേട്ട് പൊലീസ് ഞെട്ടി !

വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തിയ അദ്ധ്യാപകന്‍ അറസ്റ്റില്‍

Webdunia
ചൊവ്വ, 8 ഓഗസ്റ്റ് 2017 (09:35 IST)
വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അസ്സം ഹൈലാകാന്തി ജില്ലയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഫൈസുദീന്‍ ലസ്‌കര്‍ (37) എന്ന അധ്യാപകനാണ് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.
 
അതേസമയം പോക്‌സ് സെക്ഷന്‍ 8 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികളുമൊത്തുള്ള ഇയാളുടെ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ക്ലാസിനകത്ത് വെച്ച് ഒരു കുട്ടിയെ ഉമ്മ വെക്കുകയും ചേര്‍ത്ത് പിടിച്ചിരിക്കുകയും ചെയ്യുന്ന ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം ഇടപെടുന്നതും അന്വേഷണത്തിന് ഉത്തരവിടുന്നതും.
 
അതേസമയം വിദ്യാര്‍ത്ഥികളുമൊത്തുള്ള ഫോട്ടോ ഇയാള്‍ തന്നെയാണ് പ്രചരിപ്പിച്ചതെന്ന് പൊലീസ് സൂപ്രണ്ട് പ്രണബ് ജ്യോതി പറഞ്ഞു. ഇയാള്‍ കുറ്റം സമ്മതിച്ചതായും നിരവധി കുട്ടികളെ ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
 
തനിക്ക് ചിത്രത്തിലുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തുതരണമെന്ന് താന്‍ അവളുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചെന്നും ആ വിവാഹം മുടക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കം; ഇന്നുവൈകുന്നേരം ശബരിമല നടതുറക്കും

ഡൽഹിയിൽ സ്ഥിതി രൂക്ഷം, നിർമാണങ്ങൾ നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം, കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദേശം

ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നമുക്ക് എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാകും

അടുത്ത ലേഖനം
Show comments