വീരമൃത്യു വരിച്ച സൈനികന്‍ സന്തോഷ് മഹാദിക്കിന്റെ ഭാര്യ സൈന്യത്തില്‍ ചേരുന്നു

കശ്മീരില്‍ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികന്‍ സന്തോഷ് മഹാദിക്കിന്റെ ഭാര്യ സൈന്യത്തില്‍ ചേരുന്നു. മഹാദികിന്റെ ഭാര്യ സ്വാതി മഹാദിക് ആണ് സൈന്യത്തിലേക്ക് ചേരാന്‍ ഒരുങ്ങുന്നത്.

Webdunia
തിങ്കള്‍, 6 ജൂണ്‍ 2016 (20:46 IST)
കശ്മീരില്‍ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികന്‍ സന്തോഷ് മഹാദിക്കിന്റെ ഭാര്യ സൈന്യത്തില്‍ ചേരുന്നു. മഹാദികിന്റെ ഭാര്യ സ്വാതി മഹാദിക് ആണ് സൈന്യത്തിലേക്ക് ചേരാന്‍ ഒരുങ്ങുന്നത്. കശ്മീരിലെ കുപ്‌വാരയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച  ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് സന്തോഷ് മഹാദിക് കൊല്ലപ്പെട്ടത്. സന്തോഷിന്റെ ശവസംസ്‌കാര ചടങ്ങില്‍ വച്ചാണ് താന്‍ സൈന്യത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കുമെന്ന് സ്വാതി പ്രതിജ്ഞ ചെയ്തത്.
 
പിന്നീട് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെയും കരസേന മേധാവി ദല്‍ബീര്‍ സിംഗിന്റെയും പ്രത്യേക ശുപാര്‍ശ പ്രകാരം പ്രായത്തില്‍ ഇളവ് നല്‍കി സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് പരീക്ഷ എഴുതാന്‍ സ്വാതിക്ക് അനുമതി നല്‍കുകയായിരുന്നു. എസ് എസ് ബി പരീക്ഷ അനായാസം പാസായ സ്വാതി മെഡിക്കല്‍ ടെസ്റ്റും വിജയകരമായി പൂര്‍ത്തിയാക്കി. അടുത്ത വര്‍ഷമായിരിക്കും കമ്മീഷന്‍ഡ് ഓഫീസറായി സൈന്യത്തില്‍ ചേരുക. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിലാകും സ്വാതിയുടെ നിയമനം.
 
41 രാഷ്ട്രീയ റൈഫിള്‍സ് തലവനായിരുന്ന കേണല്‍ സന്തോഷ് സൈനിക മെഡല്‍ ജേതാവായിരുന്നു. കഴിഞ്ഞ നവംബറിലാണ് അദ്ദേഹം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റം തടയുന്നതിനിടെയാണ് അദ്ദേഹം വീരമൃത്യു വരിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments