സര്‍പ്രൈസിനായി കണ്ണടച്ചു നില്‍ക്കാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു; അക്ഷരം പ്രതി അനുസരിച്ച പ്രിയതമയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊന്നു

സര്‍പ്രൈസിനായി കണ്ണടച്ചുനിന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തുമുറുക്കി കൊന്നു

Webdunia
ഞായര്‍, 18 ജൂണ്‍ 2017 (10:57 IST)
ഒരു സര്‍പ്രൈസിനായി കണ്ണടച്ച് നില്‍ക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടാല്‍‍, സ്‌നേഹമയിയായ ഏതൊരു ഭാര്യയും മനസ്സില്‍ കാണുന്നത് ഒരു നെക്‌ലേസോ അല്ലെങ്കില്‍ ഒരു കമ്മലോ പോലുള്ള എന്തെങ്കിലും ഒരു സ്‌നേഹോപഹാരം തരാനായിരിക്കുമെന്നാണ്. എന്നാല്‍ ക്രൂരതയുടെ നേര്‍സാക്ഷ്യമായ ആ ഭര്‍ത്താവ് ഉപഹാരത്തിന് പകരം പ്രതീക്ഷയോടെ കണ്ണടച്ചു നിന്ന തന്റെ പ്രിയതമയെ പിന്നില്‍ നിന്ന് വയര്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊല്ലുകയാണ് ചെയ്തത്. ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന ഈ കൊലപാതകം നടന്നത്.  
 
24 കാരനായ മനോജ് കുമാറാണ് തന്റെ ഭാര്യ കോമളിനെ കൊലപെടുത്തിയത്. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. കോമളത്തിന് പരപുരുഷ ബന്ധം ഉണ്ടെന്ന മനോജ് കുമാറിന്റെ സംശയം പലപ്പോഴും വഴക്കിന് കാരണമായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇക്കാര്യത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞ് താമസിച്ചിരുന്ന കോമളത്തെ തര്‍ക്കം പരിഹരിക്കുന്നതിനായി സമ്മാനവുമായി വരാം എന്ന് പറഞ്ഞാണ് പാര്‍ക്കിലേക്ക് വരാന്‍ മനോജ് ആവശ്യപെട്ടത്. 
 
തുടര്‍ന്നായിരുന്നു സമ്മാനത്തിനായി കണ്ണടച്ചു നിന്ന കോമളത്തെ ഇയാള്‍ പുറകില്‍ നിന്നും വയര്‍ കഴുത്തില്‍ മുറുക്കി കൊലപെടുത്തിയത്. കൊലനടത്തിയ ശേഷം മൃതദേഹം പാര്‍ക്കില്‍ ഉപേക്ഷിച്ച് ഇയാള്‍ സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് ഇയാള്‍ കൊലപാതക വിവരം പറയുന്നത്. ഇക്കാര്യം യാദൃശ്ചികമായി കേട്ട പൊലീസുകാരനാണ് മനോജിനെ അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചതെന്ന് ഇയാള്‍ക്ക് പറയാന്‍ കഴിയാത്തത് മൃതദേഹം കണ്ടെടുക്കുന്നത് വൈകിപ്പിച്ചു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments