Webdunia - Bharat's app for daily news and videos

Install App

സൂപ്പര്‍ നടി കുടിച്ചത് കാലാവധി കഴിഞ്ഞ ജ്യൂസ്, പിന്നീട് സംഭവിച്ചത്...

ആ നടി ഷാരുഖ് ഖാന്‍റെയും ഹൃത്വിക് റോഷന്‍റെയും ചിത്രങ്ങളില്‍ അഭിനയിച്ചു; കാലാവധി കഴിഞ്ഞ ജ്യൂസ് കുടിച്ചു; പിന്നീട് നടന്നത്...

Webdunia
ചൊവ്വ, 17 ജനുവരി 2017 (15:58 IST)
കാലാവധി കഴിഞ്ഞതാണെന്ന് അറിയാതെയാണ് ആ ജ്യൂസ് ഹെലന്‍ ഫോന്‍സെക എന്ന നടി കുടിച്ചത്. അതോടെ പണികിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ. കടുത്ത പനിയും വിറയലും ബാധിച്ച് നടി അവശനിലയിലായി.
 
ഷാരുഖ് ഖാന്‍റെ ‘റായീസ്’, ഹൃത്വിക് റോഷന്‍റെ ‘കാബില്‍’ എന്നീ സിനിമകളില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ഹെലന്‍. ജനുവരി അഞ്ചിനാണ് പ്രശസ്തമായ ഒരു കമ്പനിയുടെ ഒരു കാര്‍ട്ടണ്‍ ജ്യൂസ് (27 പാക്കറ്റ്) നടി ഓര്‍ഡര്‍ ചെയ്തത്. ഇത് ഓര്‍ഡര്‍ ചെയ്ത സൂപ്പര്‍മാര്‍ക്കറ്റിന്‍റെ പേരാണ് ഏറ്റവും കൌതുകം - എവര്‍ ഫ്രഷ് !
 
796 രൂപയുടെ ആ കാര്‍ട്ടണ്‍ അടുത്ത ദിവസമാണ് ഹെലന്‍റെ വീട്ടിലെത്തിയത്. അധികം വൈകാതെ ഹെലന്‍റെ ഭര്‍ത്താവ് ക്രിസ്റ്റഫര്‍ കടുത്ത പനിയും വിറയലും ബാധിച്ച് കിടപ്പിലായി. അപ്പോഴും ജ്യൂസാണ് വില്ലന്‍ എന്ന് ഹെലന്‍ തിരിച്ചറിഞ്ഞില്ല.
 
എന്നാല്‍ പിന്നീട് ഹെലനും മകനും ഇതേ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതോടെയാണ് ജ്യൂസില്‍ നിന്നുണ്ടായ ഭക്‍ഷ്യവിഷബാധയാണെന്ന് ബോധ്യപ്പെട്ടത്. പിന്നീട് ജ്യൂസ് പായ്ക്കറ്റ് പരിശോധിച്ചപ്പോഴാണ് ഡിസംബര്‍ 15ന് കാലാവധി അവസാനിച്ച ജ്യൂസാണ് സൂപ്പര്‍ മാര്‍ക്കറ്റ് നല്‍കിയിരിക്കുന്നതെന്ന് മനസിലായത്.
 
സ്ഥിരമായി ആ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുതന്നെ സാധനങ്ങള്‍ വാങ്ങുന്നതായതിനാല്‍ എക്സ്പിയറി ഡേറ്റ് താരം ശ്രദ്ധിച്ചിരുന്നില്ല. ഹെലന്‍ ഇപ്പോള്‍ ഇതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂസിലാന്‍ഡില്‍ പുതിയ വിദ്യാഭ്യാസ പദ്ധതി; വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 25 മണിക്കൂര്‍ ജോലി ചെയ്ത് വരുമാനം നേടാം

KC Venugopal: സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ താല്‍പര്യം, നിയമസഭയിലേക്ക് മത്സരിക്കും; സതീശനു പുതിയ 'തലവേദന'

Sandeep Warrier: തൃശൂരില്‍ നിര്‍ത്തിയാല്‍ തോല്‍വി ഉറപ്പ്; സന്ദീപിനെതിരെ കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

Nimisha Priya Case: ഒടുവില്‍ കനിവ്; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കും; തലാലിന്റെ കുടുംബം വഴങ്ങി

അടുത്ത ലേഖനം
Show comments