വിദ്യയുടെ ഉത്സവമായ നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി

നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി.

Webdunia
തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (11:10 IST)
നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി. കേരളത്തിലെ എല്ലാ ദേവീക്ഷേത്രങ്ങളിലും ദര്‍ശനത്തിനായി വന്‍‌തിരക്കാണ് അനുഭവപ്പെടുന്നത്. മഹാനവമിയോട് അനുബന്ധിച്ച് എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും നടക്കുന്നുണ്ട്. മലയാളികള്‍ക്ക് നവരാത്രി കാലമെന്നാല്‍ വിദ്യയുടെ ഉത്സവമാണ്. 
 
ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള് നല്കുന്നത്. മഹിഷാസുരന്, ശുഭനിശുംഭന്മാര്, മുണ്ഡാസുരന്‍, ചണ്ഡാസുരന്, ധൂമ്രലോചനന്, രക്തബീജന്‍ എന്നീ അസുരന്മാരെ നിഗ്രഹിക്കാനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവുമാണ് നവരാത്രി ആഘോഷത്തിന് കാരണം.   
 
കേരളത്തിലെ നവരാത്രിയാഘോഷത്തില്‍ പ്രാധാന്യമുള്ളത് അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ്. ഈ ദിവസങ്ങള്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയുമാണ് പൂജിക്കുന്നത്.
 
രാവണനെ കൊല്ലുന്നതിനുള്ള ശക്തി സംഭരിക്കുന്നതിനായി ശ്രീരാമന്‍ ഒമ്പത് നവരാത്രി ദിനങ്ങളില്‍ ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ചു. തുടര്‍ന്ന് പത്താം ദിവസം പൂര്‍ണ്ണ ശക്തിമാനായി രാവണനെ ജയിക്കാനുള്ള ശക്തി നേടിയെടുത്തുയെന്നുമാണ് വിശ്വാസം. ആ ഓര്‍മ്മക്കായി വടക്കെ ഇന്ത്യയില്‍ രാവണ പ്രതിമ അഗ്നിക്കിരയാക്കുന്ന ചടങ്ങ് നടത്താറുണ്ട്.  
 
കർമ്മ മാർഗത്തിൽ ദേവീപ്രീതി നേടുന്നതിനായാണ് മഹാനവമി നാളിൽ ആയുധങ്ങൾ ദേവിയ്ക്കു മുന്നിൽ പൂജയ്ക്കു വയ്ക്കുന്നത്. രാജ്യത്തെ മറ്റിടങ്ങളില്‍ ദേവീസങ്കല്‍പ്പത്തെ ശക്തിയായി ആരാധിക്കുമ്പോള്‍ കേരളത്തില്‍ സരസ്വതീഭാവത്തിനാണ് പ്രാധാന്യം. ക്ഷേത്രങ്ങളില്‍ ഇന്നത്തെ പ്രത്യേക പൂജകള്‍ക്ക് ശേഷം, വിജയദശമിദിനമായ നാളെ പൂജയ്ക്കായി വച്ച പുസ്തകങ്ങളും മറ്റും എടുക്കുന്നതോടെ നവരാത്രി ഉത്സവത്തിന് സമാപനമാകും.

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം തെറ്റുകള്‍ കാണിക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

Pisces Yearly Horoscope 2026 :ഉറച്ച തീരുമാനങ്ങളെടുക്കും, കുടുംബജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ, മീനം രാശിക്കാരുടെ 2026 എങ്ങനെ?

വീട്ടുവാതില്‍ക്കല്‍ ഗണേശ വിഗ്രഹം വയ്ക്കാമോ, ഇക്കാര്യങ്ങള്‍ അറിയണം

Sagittarius Yearly Rashifall 2026: കുടുംബബന്ധങ്ങളിൽ വിള്ളൽ, സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധ വേണം, 2026 ധനു രാശിക്കാർക്ക് എങ്ങനെ

അടുത്ത ലേഖനം
Show comments