Webdunia - Bharat's app for daily news and videos

Install App

കോഫീ ടേബിള്‍ ബുക്ക് - അധ്യായം 1

തിരഞ്ഞെടുക്കല്‍

Webdunia
കാപ്പിപരിപ്പിന്‍റെ ഗുണസത്തയാണ് ഒരു കപ്പ് കാപ്പിയുടെ ഉളളടക്കം. ഏറെക്കാലത്തെ ഒരു യാത്രയുടെ പരിണിതഫലമാണ് നാം കാപ്പി എന്നു വിളിക്കുന്ന തവിട്ടുനിറത്തിലുളള ആ പൊടി.

കൃഷി

മറ്റ് പഴവര്‍ഗത്തില്‍ പെട്ട മരങ്ങളെ പോലെ തന്നെ കാപ്പിയും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയുള്ള സമയം കാപ്പി തോട്ടങ്ങളില്‍ ജോലി തകൃതിയായി നടക്കുന്ന സമയമാണ്. ഈ സമയത്താണ്, കൈകൊണ്ട് പറിച്ചെടുത്ത കാപ്പിപഴം സംസ്കരണത്തിനായി അയയ്ക്കുന്നത്. തുടര്‍ന്ന് പള്‍പ്പിംഗ് പ്രക്രിയയിലൂടെ കാപ്പിപഴത്തിന്‍റെ ചുവന്ന തൊലി നീക്കം ചെയ്ത് ഉള്ളിലെ പരിപ്പ് എടുക്കുന്നു.

സംസ്കരണം

അവസാനത്തെ മിനുക്കുപണികള്‍ക്കായി, സംസ്കരിച്ചെടുത്ത കാപ്പി സംസ്കരണശാലകളിലേക്ക് അയക്കപ്പെടുന്നു. ശേഖരണം, വൃത്തിയാക്കല്‍‍, തൊണ്ട്കളഞ്ഞ് പരിപ്പ് വേര്‍തിരിക്കല്‍, മിനുസപ്പെടുത്തല്‍ (പോളീഷിംഗ്) വലിപ്പമനുസരിച്ച് തരംതിരിക്കല്‍ എന്നീ ജോലികള്‍ ഇവിടെ നടക്കുന്നു.

അന്താരാഷ്ട്രനിലവാരം നിലനിര്‍ത്തുന്നതിനായി കോഫിബോര്‍ഡ് നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഇന്ത്യയില്‍ ഗ്രേഡിംഗ് നടത്തുന്നത്. പരിപ്പിന്‍റെ വലിപ്പവും സാന്ദ്രതയും അനുസരിച്ചാണ് ഗ്രേഡിംഗ് നടത്തുന്നത്. ചില രാജ്യങ്ങള്‍ അവരുടെ സ്വന്തം മാനദണ്ഡങ്ങളാണ് ഗ്രേഡിംഗിന് സ്വീകരിക്കുന്നത്. കൂടാതെ വിവിധ ദേശീയ,സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കാപ്പി പാനീയം രുചിച്ച്‌നോക്കുന്നതിനും മറ്റും അവരുടെ സ്വന്തം അടിസ്ഥാനസൌകര്യങ്ങള്‍ ഉണ്ട്.

കാപ്പി ഇനങ്ങള്‍

അറബിക്ക, റോബസ്റ്റ എന്നിവയാണ് രണ്ട് പ്രധാന കാപ്പി ഇനങ്ങള്‍. ഇതില്‍ അറബിക്ക ഉയര്‍ന്ന ഭൂപ്രദേശങ്ങളിലും റോബസ്റ്റ താണ പ്രദേശങ്ങളിലുമാണ് വളരുന്നത്. അറബിക്ക കാപ്പി കടുപ്പം കുറഞ്ഞതും കഫീന്‍ കുറവുളളതും ആയിരിക്കും. എന്നാല്‍ റൊബസ്റ്റ കാപ്പിക്ക് കടുപ്പം ഏറിയതിനാല്‍, മറ്റു കാപ്പികള്‍ക്ക് കൂ‍ടുതല്‍ ‘ഭാരം’ (ബോഡി) നല്‍കാനായി അവയുടെ മിശ്രണത്തിനായി ഇത് ഉപയോഗിക്കുന്നു. റോബസ്റ്റയെ അപേക്ഷിച്ച് അറബിക്ക കാപ്പി വളരെ സങ്കീര്‍ണമായ രുചിഭേദങ്ങള്‍ ഉളവാക്കുന്നവയും കൂടുതല്‍ സൌരഭ്യവും വിപണനമൂല്യവും ഉളളതാണ്.

ഇന്ത്യയിലെ കാപ്പി കൃഷി പ്രദേശങ്ങള്‍

ഇന്ത്യയില്‍, ബ്രിട്ടീഷുകാരാണ് ഏതാണ്ട് 1820 കാലഘട്ടത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കാപ്പി കൃഷി ആരംഭിച്ചത്. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനകാലത്ത് പശ്ചിമഘട്ട മേഖലയില്‍ കാപ്പി തോട്ടങ്ങള്‍ വ്യാപകമാവുകയും അവ ഇന്ത്യന്‍ കാപ്പി വ്യവസായത്തിന്‍റെ നട്ടെല്ലാകുകയുമായിരുന്നു. കര്‍ണാടക, കേരളം, തമിഴ്നാട് എന്നീ തെന്നിന്ത്യന്‍ സസ്ഥാനങ്ങളിലെ പരമ്പരാഗത കാപ്പികൃഷി മേഖലകളില്‍ നിന്നാണ് രാജ്യത്തെ 98 ശതമാനം കാപ്പി ഉല്‍‌പാദനവും നടക്കുന്നത്. ഇതിന്‍റെ 68 ശതമാനവും ഉല്‍‌പാദിപ്പിക്കുന്നത് കര്‍ണാടകയിലാണ്.അടുത്ത കാലത്തായി ആന്ധ്രാ പ്രദേശ്, ഒറീസ എന്നീ സസ്ഥാനങ്ങളിലെ പൂര്‍വഘട്ട ഗോത്ര മേഖലകളിലേക്കും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും കാപ്പി കൃഷി വ്യാ‍പിച്ചിട്ടുണ്ട്. കോര്‍പറേറ്റ് അടിസ്ഥാനത്തിലുള്ള വന്‍ തോട്ടങ്ങള്‍ മുതല്‍ ചെറുകിട കര്‍ഷകര്‍ക്കിടയിലും കാപ്പി കൃഷി നടക്കുന്നുണ്ട്.

ജൈവ കാപ്പി ഇന്ത്യയില്‍

സാക്‌ഷ്യപ്പെടുത്തിയ ജൈവിക കൃഷി, സംസ്കരണ മാര്‍ഗങ്ങളിലൂടെ ഉല്‍‌പാദിപ്പിച്ചെടുത്ത ജൈവകാപ്പി ഒരു സവിശേഷകാപ്പിയായാണ് കണക്കാക്കപ്പെടുന്നത്. പ്രകൃതിദത്തമായ വസ്തുക്കളാണ് ജൈവകാപ്പിയുടെ ഉല്‍‌പാദനത്തിന് ഉപയോഗിക്കുന്നത്. ഇതിന്‍റെ ഉല്‍‌പാദനത്തിന്‍റെയും സംസ്കരണത്തിന്‍റെയും എല്ലാ ഘട്ടങ്ങളിലും പ്രത്യേക പരിചരണമാ‍ണ് നല്‍കുന്നത്. കൂടാതെ കീടനാശിനികളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കിയതിനാല്‍ ഇത്തരം കാപ്പികളില്‍ കീടനാശിനികളുടെ അവക്ഷിപ്തഘടകങ്ങള്‍ വളരെ കുറഞ്ഞതോതില്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ. ഇക്കാരണത്താല്‍ ആരോഗ്യബോധവാന്മാരായ കാപ്പിപ്രിയര്‍ക്കിടയില്‍ ജൈവകാപ്പിക്ക് താല്‍പ്പര്യം ഏറെയാണ്.

സാക്‌ഷ്യപ്പെടുത്തല്‍

ഇത്തരത്തില്‍ ഉല്‍‌പാദിപ്പിച്ച ജൈവകാപ്പി, അംഗീകരിക്കപ്പെട്ട ജൈവിക നിലവാരങ്ങള്‍ പുലര്‍ത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനായി, അംഗീകൃത ഏജന്‍സിയുടെ സാക്ഷ്യപത്രം ലഭ്യമാകേണ്ടതുണ്ട്. ഇത്തരം സാക്‌ഷ്യപ്പെടുത്തല്‍ നല്‍കാനായി സ്കാല്‍, നേച്ചര്‍‌ലാന്‍ഡ്, എസ് ജി എസ് ഓര്‍ഗാനിക്, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മാര്‍ക്കെറ്റെക്കോളജി (ഐ എം ഒ നിയന്ത്രണത്തിലുള്ളത്) തുടങ്ങി നിരവധി ഏജന്‍സികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാപ്പി ഉല്‍‌പാദനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ഏജന്‍സികളും കോഫി ബോര്‍ഡിന്‍റെ നിരീക്ഷണത്തിലാണ്.

സുപ്രധാന ഇന്ത്യന്‍ കാപ്പി ഗ്രേഡുകള്‍:

പ്ലാന്‍റേഷന്‍ എ: കഴുകി സംസ്കരിച്ചെടുത്ത അറബിക്ക കാപ്പിയുടെ പ്രീമിയം ഗ്രേഡ്. സ്ക്രീന്‍ 17 - 300 ഗ്രാമില്‍ 9 കേടുവന്ന അരികളില്‍ (ഡിഫക്‌റ്റ്സ്) കൂടുതല്‍ കാണാറില്ല.

റോബസ്റ്റ പാര്‍ച്ച്‌മെന്‍റ് എ / ബി: കഴുകി സംസ്കരിച്ചെടുത്ത റോബസ്റ്റ കാപ്പി. സ്ക്രീന്‍ 15 - 300 ഗ്രാമില്‍ 12 കേടുവന്ന അരികളില്‍ കൂടുതല്‍ കാണാറില്ല.

റോബസ്റ്റ പാര്‍ച്ച്‌മെന്‍റ് ബള്‍ക്ക്: കഴുകി സസ്ക്കരിച്ചെടുത്ത എസ്റ്റേറ്റു ഗ്രേഡിലെന്നറിയപ്പെടുന്ന പല വലിപ്പത്തിലുളള റോബസ്റ്റ പരിപ്പുകളുടെ മിശ്രണം.

റോബസ്റ്റ ചെറി എ / ബി: വെയിലത്ത് ഉണക്കി സംസ്ക്കരിച്ചെടുത്ത റോബസ്റ്റ ചെറി (ഉണ്ടകാപ്പി). സ്ക്രീന്‍ 15 - 300 ഗ്രാമില്‍ 12 കേടുവന്ന അരികളില്‍ കൂടുതല്‍ കാണാറില്ല.

പീബെറി പരിപ്പ്

ചില കാപ്പിക്കുരുവിനുള്ളില്‍ ഒരു പരിപ്പ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഇവ അണ്ഡാകൃതിയിലോ ആകൃതിയിലോ വൃത്താകൃതിയില്‍ ആയിരിക്കും.ഒരു കാപ്പിക്കുരുവിന്‍റെ എല്ലാ ഗുണങ്ങളും ഒരൊറ്റ പരിപ്പില്‍ തന്നെ കേന്ദ്രീകൃതമായതിനാല്‍ പീബെറിക്ക് കൂടുതല്‍ സൌരഭ്യമേന്മയാണെന്ന നിഗമനത്തില്‍ കാപ്പി ആരാധകര്‍ക്കിടയില്‍ ഇതിന് വലിയ പ്രിയം തന്നെയാണ്.

തെക്കേഇന്ത്യക്കാര്‍, പ്രത്യേകിച്ച് തമിഴ്നാട്ടുകാര്‍ പീബെറി കൂടുതല്‍ ഇഷ്ട്പ്പെടാന്‍ കാരണമുണ്ട്. കരിച്ചൂളകളില്‍, തുറന്ന ചീനചട്ടികളില്‍ കാപ്പി വറുത്തുവന്ന കാലങ്ങളില്‍, പീബെറികള്‍ ഉരുണ്ടെതെന്ന കാരണത്താല്‍, ഒരേപോലെ വറക്കപ്പെടുമായിരുന്നു. എന്നാല്‍ നവീന യന്ത്രങ്ങളാല്‍ സുസജ്ജമായ ഈ ആധുനികകാലത്ത് മേല്‍പ്പറഞ്ഞ പീബെറി സിദ്ധാന്തത്തിന് വലിയ ന്യായീകരണമൊന്നും കാണുന്നില്ല. എന്നാലും പഴയ ശീലങ്ങല്‍ പെട്ടെന്ന് മരിക്കുന്നില്ലല്ലോ! അതിനാല്‍ പീബെറിക്ക് ഇന്നും ഒരു കേള്‍വി ഉണ്ട്. കാപ്പി വാങ്ങുന്നയാള്‍ക്ക് അയാളുടെ ദൈവത്തിന്‍റെ ഒരു മുദ്രകൂടിയാവുകയും കൂടി ആവാം ഇത്.

ബാബ ബുദന്‍ - ഇന്ത്യയിലേക്ക് കാപ്പി എത്താന്‍ ഇടയായ സ്ഥലവും വ്യക്തിയും

ഇന്ത്യയിലെ മികച്ച കാപ്പി കൃഷിയുള്ള സ്ഥലങ്ങളില്‍ ഒന്നായാണ് കര്‍ണാടകയിലെ ചിക്കമംഗ്‌ളൂര്‍ ജില്ല അറിയപ്പെടുന്നത്. ഇവിടുത്തെ ബാബ ബുദാന്‍ മലനിരകളിലെ ഉയര്‍ന്ന ഭൂപ്രകൃതിയും കാലാവസ്ഥയും ചേര്‍ന്ന് മികച്ച അറബിക്ക കൃഷിക്കുളള കളമൊരുക്കുന്നു.

അതുകൊണ്ട്, ഒരു ചെറിയ അത്ഭുതമെന്ന് പറയാന്‍ പറ്റില്ലെങ്കില്‍ തന്നെ, യാദൃശ്ചികമായി ഭവിച്ചതായിരിക്കാം, ഈ മലനിരകള്‍ ഭാരതത്തിന്‍റെ പ്രഥമ സങ്കേതസ്ഥലം തന്നെയായി ഇന്നും നിലകൊളളുന്നു.

ആഫ്രിക്ക

ലോകത്തിലെ മൊത്തം കാപ്പിയുടെ 17 ശതമാനം ഉല്‍‌പാദിപ്പിക്കുന്നത് ആഫ്രിക്കയിലാണ്. എത്യോപ്യയില്‍ ഏറ്റവും മികച്ച ചില കാപ്പികള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇത് ചെറുകിട തോട്ടങ്ങളിലായും വന്‍കിട തോട്ടങ്ങളിലായും കൃഷിചെയ്തു വരുന്നു. എത്യോപ്യയിലെ കാപ്പിക്ക് ഒരു അസാധാരണ സൌരഭ്യമാണ് ഉളളത്. ഇതിനെ പലപ്പോഴും ‘വൈനി’ (വീഞ്ഞിനെപ്പോലെ) ആയി വിവരിക്കുന്നു. കുറഞ്ഞ അമ്ലത്വമാണ് ഈ കാപ്പിക്ക്. ‘സിദമോ’, ‘ഹരാര്‍’ എന്നിവയും എണ്ട് അറിയപ്പെടുന്ന കാപ്പി ഇനങ്ങളാണ്. ലോകത്തിലെ ഏറ്റവും മുന്തിയ കാപ്പികളില്‍ ഒന്നായാണ് കെനിയന്‍ കാപ്പി അറിയപ്പെടുന്നത്. ഇതില്‍ ‘കെനിയ എ‌എ’ ഏറ്റവും മുന്തിയതും. ടാന്‍സാനിയയിലെ കിളിമഞ്ജാരോ കൊടുമുടിയുടെ ചെരിവുകളിലെ അഗ്നിപര്‍വ്വതജന്യമായ മണ്ണും മഴയുമെല്ലാം അതിവിശിഷ്ടമായ അറബിക്ക കാപ്പി ഉല്പാദിപ്പിക്കുവാന്‍ ഉതകുന്നവയാണ്.

ഏഷ്യ

ഏഷ്യയില്‍ ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്നാം എന്നിവിടങ്ങളില്‍ കാപ്പി കൃഷി ചെയ്തുവരുന്നു. ചെറിയ തോതിലാണെങ്കിലും പാപ്പുവ ന്യൂ ഗിനിയയിലും കാപ്പി വ്യവസായം നല്ല തോതില്‍ നടന്നുവരുന്നു. ‘സിഗ്‌രി’ ഇവിടുത്തെ ഒരു കേള്‍വികേട്ട കാപ്പി ഇനമാണ്. കാപ്പി ഉല്‍‌പാദനത്തില്‍ ഇന്തോനേഷ്യയ്ക്ക് ലോകത്തിലെ നാലാമത്തെയോ അഞ്ചാമത്തെയോ സ്ഥാനമാണുള്ളത്. റോബസ്റ്റ കാപ്പിയുടെ നാ‍ടായ വിയറ്റ്നാം കാപ്പി ഉല്‍‌പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

അമേരിക്കന്‍ കാപ്പികള്‍

ലോകത്തില്‍ കാപ്പി ഉല്‍‌പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യം ബ്രസീല്‍ ആണ്. ലോകത്തിലെ മൊത്തം കാപ്പിയുടെ 38 ശതമാനവും ബ്രസീല്‍ ഉല്‍പ്പാദിപ്പിക്കുന്നു. എന്നാല്‍ ഉല്‍‌പാദനത്തിന്‍റെ 40 ശതമാനം ഇവിടുത്തെ ആഭ്യന്തര ഉപഭോഗത്തിനായി ചിലവഴിക്കുകയും ചെയ്യുന്നു. കൊളംബിയയിലാണ് ഏറ്റവും സഘടിതമായ കാപ്പി വ്യവസായം നടക്കുന്നത്. അവിടെ ‘ജ്വാന്‍വാല്‍‌ഡെസ്’ എന്ന പേരില്‍ അവിടുത്തെ ദേശീയ കാപ്പി പ്രചരിക്കപ്പെടുന്നു.
കരീബയില്‍ നിന്നുളള ജമൈക്കന്‍ ബ്ലൂമൌണ്ടന്‍ എന്ന സവിശേഷകാപ്പിയെ കുറച്ച് കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. അതുപോലെ ഹവാനയിലെ ‘കോന’ കാപ്പിയും പ്രശസ്തമാണ്. കോസ്റ്റാറിക്കയിലെ ടൂര്‍മോണ്‍, ടരാസു എന്നീ പ്രദേശങ്ങളിലെ അഗ്നിപര്‍വ്വതജന്യമണ്ണുകളിലെ കാപ്പിക്ക് ഉയര്‍ന്ന മൂല്ല്യമാണ് ഉളളത്. ഗ്വാട്ടിമാലയിലെ ‘അന്‍റീഗ്വ’ യും പേരുകേട്ട കാപ്പിയാണ്. ഇതിനു പുറമേ ‘സാന്‍ക്രീസ്റ്റോബാല്’ ‘കോബാന്‍’ എന്നിവയും ഇവിടുത്തെ വിശിഷ്ട ഇനങ്ങളാണ്. മെക്സിക്കോയിലെ പേരുകേട്ടകാപ്പികളാണ് ‘അള്‍ട്ടൂര’ ‘ചിയാപാസ്’ എന്നിവ.യഥാ‍ര്‍ത്ഥില്‍,മദ്ധ്യ അമേരിക്കയുടെ മുഴുവന്‍ പ്രദേശങ്ങളിലും തെക്കേ അമേരിക്കയുടെ ഭൂരിഭാഗങ്ങളിലും ധാരാളം നല്ല കാപ്പികള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷവറിലെ കുളി മുടി കൊഴിയാന്‍ ഇടയാക്കുമോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സിഒപിഡി എന്താണെന്നറിയാമോ, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

കുടലില്‍ ഗുരുതരമായ അണുബാധയുണ്ടാക്കുന്ന ഈ ബാക്ടീരിയയെ സൂക്ഷിക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

55 വയസ്സിന് മുകളിലുള്ള വ്യക്തിയാണോ? ഇക്കാര്യങ്ങള്‍ ഒഴിവാക്കണം

ഉച്ചഭക്ഷണം ഒഴിവാക്കരുതെന്ന് പറയാന്‍ കാരണങ്ങള്‍ ഇതെല്ലാം

Show comments