Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോളിവുഡ് ജയിലില്‍!

ബോളിവുഡ് ജയിലില്‍!
PTI
ബോളിവുഡ് സൂപ്പര്‍ ഹീറോകളായ സഞ്ജയ് ദത്തും സല്‍മാന്‍ ഖാനും കോടതി കയറിയതും ജയിലില്‍ കഴിഞ്ഞതും ഇന്ത്യന്‍ സിനിമാ രംഗത്തെ പുതിയ വര്‍ത്തമാനമായി. ഇതിനൊപ്പം മോണിക്ക ബേദി ജയില്‍ മോചിതയായതും വാര്‍ത്തകള്‍ക്ക് കാരണമായി.

മുംബൈ സ്ഫോടന കേസില്‍ ജൂലൈ 31ന് ടാഡ കോടതി പ്രത്യേക ജഡ്ജി പി ഡി ഖോഡ ദത്തിന് ആറ് വര്‍ഷം കഠിന തടവ് വിധിച്ചു. ആദ്യം മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലും പിന്നീട് പുനെയിലെ യേര്‍വാഡ ജയിലിലും ദത്തിനെ പാര്‍പ്പിച്ചു.

webdunia
IFM
വിധിന്യായത്തിന്‍റെ പകര്‍പ്പ് ലഭിക്കുന്നത് വരെ ദത്തിന് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട് ഓഗസ്റ്റില്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഒക്ടോബറില്‍ വിധി പകര്‍പ്പ് ലഭിച്ചതോടെ വീണ്ടും ദത്ത് ജയിലായി. തുടര്‍ന്ന് നല്‍കിയ ജാമ്യാപേക്ഷയില്‍ നവംബര്‍ 27 ന് വീണ്ടും ജാമ്യം ലഭിച്ചു.

webdunia
IFM
മാന്‍ വേട്ട കേസില്‍ ഓഗസ്റ്റ് 25 ന് സല്‍മാന്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 31 ന് രാജസ്ഥാന്‍ ഹൈക്കോടതി സല്‍മാന് ജാമ്യം അനുവദിച്ചു. രണ്ട് വ്യത്യസ്ത പാസ്പോര്‍ട്ട് കേസുകളില്‍ 18 മാസം തടവ് അനുഭവിച്ച മോണിക്ക ബേദിക്ക് ജൂലൈ 25 ന് ആണ് പ്രത്യേക സിബി‌ഐ കോടതി ജാമ്യം അനുവദിച്ചത്.

ദത്തിന്‌ ആറ്‌ വര്‍ഷം തടവ്‌

സഞ്ജയ് ദത്തിന് ജാമ്യം

സല്‍മാന്‍ കീഴടങ്ങി

മോണിക്ക ജയില്‍ മോചിതയായി

സല്‍മാന് ജാമ്യം ലഭിച്ചു

Share this Story:

Follow Webdunia malayalam