Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ യുവാവിനിട്ട് അറബിയുടെ ചാട്ടയടി; പകര്‍ത്തി യൂ‍ ട്യൂബിലിട്ട യുവാവിനെതിരെ ഗുരുതരമായ കേസ്

Webdunia
വെള്ളി, 19 ജൂലൈ 2013 (15:37 IST)
PRO
ഇന്ത്യാക്കാരനായ യുവാവിനെ ഒരറബി നടുറോഡില്‍ ചാട്ടപോലുള്ള ‘ഇഗാല്‍‘ കൊണ്ട് തല്ലുന്ന രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യൂ ട്യൂബിലിട്ട യുവാവ് യുഎഇയില്‍ അറസ്റ്റില്‍.

ദുബായില്‍ ഏതോ വ്യാപാര സ്ഥാപനത്തിന്റെ വാഹനം അറബിയുടെ കാറില്‍ ഉരസിയിയതിനെത്തുടര്‍ന്ന് അറബി ഇറങ്ങിച്ചെന്ന് അതോടിച്ചിരുന്ന ഇന്ത്യാക്കാരനോട് തട്ടിക്കയറുകയും തലയില്‍ വയ്ക്കുന്ന കറുത്ത വളയം(ഇഗാല്‍) കൊണ്ട് തെരുതെരെ അടിക്കുകയും ചെയ്യുകയായിരുന്നു

മറുത്തൊന്നും ചെയ്യാതെ അടിയെല്ലാം സഹിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു ഇന്ത്യാക്കാരന്‍. മറ്റൊരാള്‍ ഇടപെട്ടാണ് അറബിയുടെ അക്രമണം അവസാനിപ്പിച്ചത്. ഈ സംഭവമാണ് മറ്റൊരു ഇന്ത്യന്‍ യുവാവ് പകര്‍ത്തി യൂട്യൂബിലിട്ടത്.

പ്രവാസികളായ ഇന്ത്യാക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അനുഭവിക്കുന്ന പീഡനങ്ങളെന്ന കമന്റോടെ വീഡിയോ ഫേസ് ബുക്കില്‍ വൈറലായി.സംഭവത്തെത്തുടര്‍ന്ന് യു.എഇയിലെ ഉദ്യോഗസ്ഥനായ അറബിയെ അറസ്റ്റ് ചെയ്ത് കേസ് എടുത്തു.

ഇതോടെ അറബിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. അനുമതിയില്ലാതെ ചിത്രം എടുക്കുകയും മാന നഷ്ടമുണ്ടാക്കിയെന്നും തുടങ്ങിയ ആരോപണങ്ങളാണ് അവര്‍ ഉന്നയിച്ചത്.

വീഡിയോ നെറ്റിലിടുന്നതിനു പകരം അയാള്‍ അന്വേഷണത്തിന് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്പൊലീസ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഖാമീസ് മാത്തര്‍ അല്‍ മൗസിയാന പറഞ്ഞു.ആക്രമിച്ചതിന് അറബിക്കെതിരെ കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം തടവും 10,000 ദിര്‍ഹം പിഴയുമാണ് പരമാവധി ശിക്ഷ. എന്നാല്‍ അനുമതിയില്ലാതെ വീഡിയോ എടുത്തതിനും അപമാനിച്ചതിനും രണ്ടുവര്‍ഷം വരെ തടവുമാണ് ശിക്ഷ.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുട്ട പുഴുങ്ങിയ വെള്ളം കളയാനുള്ളതല്ല!

ശരീരം ചൂടാക്കുന്ന ഈ ഭക്ഷണങ്ങള്‍ ചൂട് കാലത്ത് കഴിക്കരുത്

പെൺകുട്ടികൾക്ക് A വെച്ചുകൊണ്ടുള്ള അർഥമുള്ള പേരുകളാണോ തേടുന്നത്?, ഈ പേരുകൾ നോക്കു

ബുദ്ധിമാന്മാരെ തിരിച്ചറിയാനുള്ള 7 മാർഗങ്ങൾ

ഈ തെറ്റുകള്‍ ഒഴിവാക്കിയാല്‍ മുടികൊഴിച്ചില്‍ തടയാം

Show comments