Webdunia - Bharat's app for daily news and videos

Install App

ഇറാനില്‍ കഴിയുന്ന മലയാളികളടക്കമുള്ള മത്സ്യത്തൊഴിലാളികളെ ഉടന്‍ മോചിപ്പിക്കും

Webdunia
വ്യാഴം, 12 സെപ്‌റ്റംബര്‍ 2013 (11:58 IST)
PRO
ഇറാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അടുത്തദിവസമോ ഈ മാസം പതിനേഴിനോ മോചിതരാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മത്സ്യത്തൊഴിലാളികളില്‍ മൂന്ന് പേര്‍ മലയാളികളാണ്.

താനൂര്‍ പുതിയകടപ്പുറം ചക്കാച്ചീന്റെപുരയ്ക്കല്‍ കുഞ്ഞിമരയ്ക്കാരുടെ മകന്‍ മുഹമ്മദ്‌ കാസിം (38), എടക്കടപ്പുറം കുട്ട്യാമൂന്റെപുരയ്ക്കല്‍ ഖാലിദ്കുട്ടിയുടെ മകന്‍ കോയ (37), പരപ്പനങ്ങാടി സദ്ദാം ബീച്ച്‌ വളപ്പില്‍ വീട്ടില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ അബ്ദുല്ലക്കോയ (39) എന്നിവരാണു തടവിലുള്ള മലയാളികള്‍.

സൗത്ത്‌ ഏഷ്യന്‍ ഫിഷര്‍മെന്‍ ഫ്രട്ടേണിറ്റി (സാഫ്‌) ഖത്തര്‍ ലീഗല്‍ അഡ്വൈസര്‍ അഡ്വ. നിസാര്‍ കോച്ചേരിയാണ്‌ മോചനക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ എംബസി മുഖേന ഇറാന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണു മോചനസാധ്യത തെളിഞ്ഞത്‌. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും യാത്രാ ടിക്കറ്റും ഹാജരാക്കിയാല്‍ മോചിപ്പിക്കാമെന്ന്‌ ഇറാന്‍ എമിഗ്രേഷന്‍ ആന്‍ഡ്‌ പാസ്പോര്‍ട്ട്‌ വിഭാഗം അറിയിച്ചു.

ആറു തമിഴ്‌നാട്‌ സ്വദേശികളുടെ പാസ്പോര്‍ട്ട്‌ വിവരങ്ങള്‍ ലഭിച്ചാല്‍ മോചനം നാളെത്തന്നെയുണ്ടാകുമെന്നാണ്‌ അറിയുന്നത്‌. പിഴയില്ലാതെയാണ്‌ 19 പേരെയും ഇറാന്‍ വിട്ടയയ്ക്കുന്നത്‌. മുബൈ വിമാനത്താവളം വഴിയാകും ഇവരെ നാട്ടിലേക്ക്‌ അയയ്ക്കുക. ഇറാനിലെ ഇന്ത്യന്‍ എംബസി വിമാന ടിക്കറ്റ്‌ നല്‍കും.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

ഫംഗസിന്റെ ഉറവിടമാണ് തലയിണ; ശ്രദ്ധിച്ചില്ലെങ്കില്‍ രോഗങ്ങള്‍ ഉറപ്പ്

ഉയര്‍ന്ന യൂറിക്കാസിഡ് ആണോ, വാഴയില നിങ്ങളെ സഹായിക്കും!

International Yoga Day 2025: വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന 10 യോഗാസനങ്ങൾ

മട്ടന്‍ കിടിലനാണ്, പക്ഷേ..! ശ്രദ്ധിക്കണം

Show comments