Webdunia - Bharat's app for daily news and videos

Install App

ഗള്‍ഫ് കീഴടക്കാന്‍ എന്‍ഡിടിവി

Webdunia
വ്യാഴം, 11 മാര്‍ച്ച് 2010 (13:28 IST)
PRO
PRO
ഇന്ത്യയിലെ പ്രമുഖ വാര്‍ത്താ, വിനോദ ചാനലായ എന്‍ ഡി ടി വി, യു എ ഇയില്‍ പ്രാദേശിക ചാനല്‍ തുടങ്ങുന്നു. കേരളീയര്‍ ഏറെയുള്ള ഗള്‍ഫില്‍ മലയാളം ഉള്‍പ്പെടെയുള്ള മറ്റു പ്രാദേശിക ഭാഷകളിലും എന്‍ഡിടിവി ഭാവിയില്‍ സംപ്രേഷണം ആരംഭിച്ചേക്കുമെന്ന് സൂചനയുണ്ട്. ഗള്‍ഫിലേക്കും ചാനല്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലൂടെ മാധ്യമ വ്യവസായ രംഗത്ത് വന്‍ ബിസിനസാണ് എന്‍ ഡി ടി വി ലക്‍ഷ്യമിടുന്നത്.

അബൂദബിയില്‍ നടന്ന 2010 മീഡിയ സമ്മിറ്റിലാണ്‌ എന്‍ ഡി ടി വി എക്സിക്യുട്ടീവ്‌ ചെയര്‍പേഴ്സണ്‍ ഡോ. പ്രന്നോയ്‌ റോയ്‌ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്‌. യു എ ഇയില്‍ തൊഴിലെടുക്കുന്ന ഇന്ത്യന്‍ പ്രവാസികളെ ല‌ക്‍ഷ്യമിട്ടാണ് പ്രാദേശിക ചാനലുകള്‍ തുടങ്ങാന്‍ എന്‍ ഡി ടി വി തീരുമാനിച്ചതെന്ന് പ്രന്നോയ് റോയ് പറഞ്ഞു.

പ്രവാസികളുടെ പ്രവര്‍ത്തനങ്ങള്‍, ചടങ്ങുകള്‍, വിനോദ പരിപാടികള്‍, പ്രവാസികളെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ എന്‍ ഡി ടി വി പ്രാദേശിക ചാനലുകള്‍ വഴി പ്രക്ഷേപണം ചെയ്യും. യു എ ഇ യിലെ ടെലികോം സേവനദാതാക്കളായ എത്തിസലാത്തുമായി ചേര്‍ന്ന് മലയാളം ചാനലായ എന്‍ ടി വി നേരത്തെ തന്നെ സംപ്രേക്ഷണം തുടങ്ങിയിരുന്നു.

മിഡില്‍ ഈസ്റ്റില്‍ മാധ്യമ വ്യവസായ മേഖലയ്ക്ക് വന്‍ സാധ്യതകളാണ് നിലനില്‍ക്കുന്നത്. നിരവധി ഇന്ത്യന്‍ പ്രവാസികള്‍ ജോലിയെടുക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ എന്‍ ഡി ടി വി പ്രാദേശിക ചാനലുകള്‍ക്ക് ഏറെ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് റോയ് പറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നാണ് ഗള്‍ഫിലെ പ്രാദേശിക ചാനല്‍ തുടങ്ങാന്‍ വൈകിയത്. യു എ ഇയില്‍ സാമ്പത്തിക മാന്ദ്യം അവസാനിച്ചെന്നും ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍ ആര്‍ ഐ ബിസിനസ് മേധാവികളുമായി ചര്‍ച്ച നടത്തി ചാനല്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. ചാനല്‍ ആസ്ഥാനം ദുബായിയോ അബൂദാബിയോ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മാധ്യമ വ്യവസായ മേഖലയില്‍ എന്‍ ഡി ടി വി വന്‍ മുന്നേറ്റത്തിലാണ്. ചാനല്‍ പ്രവര്‍ത്തനം പ്രവാസികള്‍ക്കിടയില്‍ കൂടി വ്യാപകമാക്കുന്നതിലൂടെ മികച്ച മുന്നേറ്റം നടത്താനാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും റോയ് പറഞ്ഞു.

വായിക്കുക

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്രകഴിച്ചിട്ടും വിശപ്പ് മാറുന്നില്ല; ഇതാണ് കാരണം

ഒരു കാല്‍ പുതപ്പിനു പുറത്ത് വയ്ക്കുന്നത് നന്നായി ഉറങ്ങാന്‍ സഹായിക്കുമോ? വിദഗ്ദ്ധരുടെ ഉത്തരം ഇങ്ങനെ

ഒരിക്കലും പലതരം ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

International Yoga Day 2025: ചിന്തകളെ തടയുകയാണ് യഥാര്‍ത്ഥത്തില്‍ യോഗയുടെ ലക്ഷ്യം!

വെള്ളം കുടിക്കാൻ മറന്നു പോകുന്നവരോട്...

Show comments