Webdunia - Bharat's app for daily news and videos

Install App

ഗള്‍ഫ്: സേവനകാലാവധി നിയന്ത്രിച്ചേക്കും

Webdunia
തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2008 (16:06 IST)
ഗള്‍ഫ് രാജ്യങ്ങളിലെ വിദേശ തൊഴിലാളികളുടെ സേവന കാലാവധിക്ക് നിയന്ത്രണം വന്നേക്കും എന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് വിദേശ തൊഴിലാളികളുടെ പ്രായപരിധി, സേവന കാലാവധി എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ തയ്യാറാവുന്നു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ അതത് രാജ്യങ്ങളുടെ തൊഴില്‍ മന്ത്രാലയങ്ങളുടെ പരിഗണയിലാണെന്നറിയുന്നു.

ഇനി മുതല്‍ തൊഴില്‍ നല്‍കുന്ന സമയത്ത് തന്നെ തൊഴിലാളികള്‍ക്കുള്ള കുറഞ്ഞ പ്രായം, കൂടിയ പ്രായം എന്നിവ പുനര്‍ നിര്‍ണ്ണയിക്കും. ഇതിനൊപ്പം തൊഴില്‍ വിസയില്‍ ഇവിടെ കഴിയാവുന്ന കാലത്തിന്‍റെ പരിധിയും നിശ്ചയിക്കും.

അതേ സമയം ഈവക കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വിദേശ തൊഴിലാളികളുടെ യോഗ്യത, തൊഴില്‍ ഇനം, സാങ്കേതക മികവ് തുടങ്ങിയ കാര്യങ്ങളും പരിഗണിക്കും.

വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ആദ്യം സമന്വയം ഉണ്ടാക്കുക എന്നതാണ് ഇപ്പോള്‍ ഇവര്‍ ആലോചിക്കുന്നത്. ഇത് കൂടാതെ നിലവില്‍ സ്വദേശികളുടെ ഇടയിലുള്ള തൊഴിലിലായ്മ പ്രശ്നം കുറയുന്നതിലും രാജ്യത്തലവന്മാര്‍ക്ക് പൊതുവേ സംതൃപ്തിയാണുള്ളത്.

വായിക്കുക

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്രകഴിച്ചിട്ടും വിശപ്പ് മാറുന്നില്ല; ഇതാണ് കാരണം

ഒരു കാല്‍ പുതപ്പിനു പുറത്ത് വയ്ക്കുന്നത് നന്നായി ഉറങ്ങാന്‍ സഹായിക്കുമോ? വിദഗ്ദ്ധരുടെ ഉത്തരം ഇങ്ങനെ

ഒരിക്കലും പലതരം ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

International Yoga Day 2025: ചിന്തകളെ തടയുകയാണ് യഥാര്‍ത്ഥത്തില്‍ യോഗയുടെ ലക്ഷ്യം!

വെള്ളം കുടിക്കാൻ മറന്നു പോകുന്നവരോട്...

Show comments