Webdunia - Bharat's app for daily news and videos

Install App

പ്രവാസികള്‍ക്ക് കണ്ണീരോണം: തിരികെ പോകാന്‍ അഞ്ചിരട്ടി വിമാനയാത്രാ‍ക്കൂലി

Webdunia
വ്യാഴം, 5 സെപ്‌റ്റംബര്‍ 2013 (09:41 IST)
PRO
പ്രവാസികളെ ദുരിതത്തിലാഴ്ത്തി കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനയാത്രാക്കൂലി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇന്ധനവിലയിലുണ്ടായ കൂറ്റന്‍ വര്‍ദ്ധനവ്‌ വിമാനയാത്രയ്‌ക്കും തിരിച്ചടിയാകുന്നു. വിമാനക്കമ്പനികള്‍ നിരക്ക്‌ കൂട്ടി. സ്‌പൈസ്‌ ജെറ്റ്‌ 30 ശതമാനവും ജെറ്റ്‌ എയര്‍വേയ്‌സ് 25 ശതമാനവുമാണ്‌ നിരക്ക്‌ കൂട്ടിയത്‌.

കഴിഞ്ഞ മാസത്തേതില്‍ നിന്ന് അഞ്ചിരട്ടിയോളം തുകയാണ് വിമാന കമ്പനികള്‍ ടിക്കറ്റിന് ഈടാക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നത് മുന്നില്‍ കണ്ടാണ് വിമാനക്കമ്പനികളുടെ ചൂഷണം.

അടുത്ത ആഴ്ച്ച സ്‌കൂള്‍ തുറക്കുന്ന യുഎഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനയാത്രാ നിരക്കാണ് ഏറ്റവും അധികം വര്‍ധിച്ചത്. നാട്ടിലേക്ക് വന്നതിന്റെ അഞ്ചിരട്ടിയാണ് ഗള്‍ഫിലേക്ക് പോകുന്നതിനായി ഇപ്പോള്‍ നല്‍കേണ്ടത്.

മുന്‍ വര്‍ഷങ്ങളില്‍ സീസണിലെ തിരക്ക് കണക്കിലെടുത്ത് എയര്‍ ഇന്ത്യ പ്രത്യേക വിമാനങ്ങള്‍ അനുവദിച്ചിരുന്നു. എന്നാല്‍ അതു നിലച്ചതോടെ പ്രതിസന്ധി രൂക്ഷമായി. ഈ മാസം പത്ത് വരെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മുഴുവന്‍ ടിക്കറ്റുകളും ഇതിനോടകം വിറ്റ് കഴിഞ്ഞു.

സെപ്‌തംബര്‍ 1 മുതല്‍ നിലവില്‍ വന്ന നിരക്ക്‌ പ്രകാരം എടിഎഫ്‌ കിലോ ലിറ്ററിന്‌ 4,827. 94 രൂപയില്‍ നിന്നും 75,031 ലേക്കാണ്‌ ഡല്‍ഹിയില്‍ വില കയറിയത്‌. അന്താരാഷ്‌ട്ര വിലകള്‍ക്ക്‌ ആനുപാതികമായി ഇന്ത്യയിലെ പ്രമുഖ എണ്ണക്കമ്പനികള്‍ മൂന്നും ഇന്ധന വിലയില്‍ എല്ലാമാസവും ഒന്നാം തീയതി പരിഷ്‌ക്കരിക്കുന്നുണ്ട്‌.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷവറിലെ കുളി മുടി കൊഴിയാന്‍ ഇടയാക്കുമോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സിഒപിഡി എന്താണെന്നറിയാമോ, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

കുടലില്‍ ഗുരുതരമായ അണുബാധയുണ്ടാക്കുന്ന ഈ ബാക്ടീരിയയെ സൂക്ഷിക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

55 വയസ്സിന് മുകളിലുള്ള വ്യക്തിയാണോ? ഇക്കാര്യങ്ങള്‍ ഒഴിവാക്കണം

ഉച്ചഭക്ഷണം ഒഴിവാക്കരുതെന്ന് പറയാന്‍ കാരണങ്ങള്‍ ഇതെല്ലാം

Show comments