Webdunia - Bharat's app for daily news and videos

Install App

സൌദിയിലേക്കുള്ള വീട്ട് ജോലിക്കാരികളുടെ റിക്രൂട്ട്‌മെന്റ് പുനസ്ഥാപിച്ചു

Webdunia
ബുധന്‍, 12 ജൂണ്‍ 2013 (16:55 IST)
WD
WD
ഇന്ത്യയില്‍ നിന്ന് സൌദിയിലേക്കുള്ള വീട്ട് ജോലിക്കാരികളുടെ റിക്രൂട്ട്‌മെന്റ് പുനസ്ഥാപിക്കാന്‍ ധാരണയായതായി സൌദി തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ അഹമ്മദ് അല്‍ ഫുഹൈദ് പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന ചര്‍ച്ചയിലാണ് സൌദിയില്‍ ഇന്ത്യന്‍ വേലക്കാരികളുടെ സേവനം ലഭ്യമാക്കുന്നതിനുള്ള ധാരണയായതെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ സൌദി തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ അഹമ്മദ് ഫുഹൈദ്, മിസ്ഫര്‍ അല്‍ ഖഹ്താനി, പ്രവാസികാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

കുറ്റ കൃത്യങ്ങളില്‍ അകപ്പെട്ടവരെയും വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിക്കാത്തവരെയും മാത്രമേ സൌദിയിലേക്ക് അയക്കേണ്ടതെന്ന നിബന്ധനയാണ് സൌദി പ്രധാനമായും മുന്നോട്ട് വച്ചത്. തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ ഒരു പോലെ സംരക്ഷിക്കുന്നതാണ് സൌദിയുടെ നയമെന്ന് അണ്ടര്‍ സെക്രട്ടറി പറഞ്ഞു. തൊഴിലാളികളുടെ അവകാശവും സംരക്ഷണവും ഉറപ്പ് വരുത്തണമെന്നാ‍ണ് ഇന്ത്യ ആവശ്യപ്പെട്ടത്.

പീഡനങ്ങള്‍ ഉള്‍പ്പെടയുള്ള നിരവധി പരാതികളെ തുടര്‍ന്ന് വീട്ടുവേലക്കാരികളെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ഇന്ത്യ നിര്‍ത്തി വച്ചിരുന്നു.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

ഭക്ഷണത്തിനു മുന്‍പ് പ്രമേഹ പരിശോധന നടത്തിയിട്ടുണ്ടോ? ഇത്രയേ വേണ്ടൂ !

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കോര്‍ട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും!

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

Show comments