Webdunia - Bharat's app for daily news and videos

Install App

22.80 ലക്ഷം മലയാളികള്‍ വിദേശത്ത്

Webdunia
വെള്ളി, 22 മാര്‍ച്ച് 2013 (15:19 IST)
PRO
വിദേശരാജ്യങ്ങളില്‍ വിവിധ മേഖലകളിലായി 22,80,543 മലയാളികള്‍ ജോലിചെയ്യുന്നതായി മന്ത്രി കെ സി ജോസഫ് നിയമസഭയെ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികളുടെ എണ്ണം ചുവടെ, 8,83,313പേര്‍ യുഎഇയിലാണ്.സൗദിഅറേബ്യ- 5,74,739, ഒമാന്‍- 1,95,300, കുവൈറ്റ്- 1,27,782, ബഹ്റൈന്‍- 1,01,556, ഖത്തര്‍- 1,48,427, മറ്റു പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍- 6,696.

അമേരിക്ക- 68,076, കാനഡ- 9,486, ബ്രിട്ടണ്‍- 44,640, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍- 10,602. ആഫ്രിക്ക- 12,834, സിംഗപ്പൂര്‍- 11,160, മാലിദ്വീപ്- 7,254, മലേഷ്യ- 13,392, മറ്റ് സൗത്ത്ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങള്‍- 16,182. ഓസ്ട്രേലിയ/ന്യൂസിലന്‍റ്- 24,552, മറ്റു രാജ്യങ്ങള്‍- 24,552.

പ്രതിവര്‍ഷം ഏകദേശം 50,000കോടി രൂപയാണ് സംസ്ഥാനത്തിന് ഗള്‍ഫ് മലയാളികളുടേതായി ലഭിക്കുന്നത്. പ്രവാസിമലയാളികളുടെ പ്രശ്നങ്ങളില്‍ പരിഹരിക്കുന്നതിനായി നോര്‍ക്ക റൂട്ട്സിന്‍റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലുള്ള പ്രാദേശികകേന്ദ്രങ്ങള്‍ക്കു പുറമെ പ്രവാസികള്‍ കൂടുതലുള്ള ജില്ലകളിലും നോര്‍ക്ക സെല്ലുകള്‍ രൂപീകരിക്കും.

കണ്ണൂര്‍, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നോര്‍ക്ക റൂട്ട്സ് സെല്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. വിദേശരാജ്യങ്ങളില്‍ വിവിധ ജയിലുകളിലായി കഴിയുന്നവരുടെ കൃത്യമായ കണക്ക് സര്‍ക്കാരിന്‍റെ പക്കലില്ല. ജയില്‍മോചിതരാകുന്നവരെ തിരികെ നാട്ടിലെത്തിക്കുന്നതിന് വിമാനയാത്രാടിക്കറ്റ് ലഭ്യമാക്കുന്ന സ്വപ്നസാഫല്യം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കശുവണ്ടിപ്പരിപ്പ് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോ, ഈ തെറ്റിദ്ധാരണകള്‍ മാറ്റണം

ക്ഷമിക്കണം അച്ഛാ, പാരമ്പര്യമായി ലഭിച്ച ബുദ്ധിശക്തിയുടെ പ്രാഥമിക ഉറവിടം അമ്മമാരാണെന്ന് ശാസ്ത്രം!

പ്രമേഹരോഗികള്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ? ഇക്കാര്യങ്ങള്‍ അറിയണം

തടി കുറയാൻ വെള്ളം കുടിച്ചാൽ മതി! എങ്ങനെയെന്നല്ലേ?

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

Show comments