Webdunia - Bharat's app for daily news and videos

Install App

റഹ് മാനിയ്യ ബഹ്റൈന്‍ പ്രാര്‍ത്ഥന മജ് ലിസ് ഇന്ന് രാത്രി മനാമ സമസ്ത ഓഡിറ്റോറിയത്തില്‍

റഹ് മാനിയ്യ ബഹ്റൈന്‍ പ്രാര്‍ത്ഥന ഇന്ന്

Webdunia
ബുധന്‍, 21 ഡിസം‌ബര്‍ 2016 (14:15 IST)
മനാമ-സമസ്ത നേതാക്കള്‍ക്കു് വേണ്ടി കടമേരി റഹ് മാനിയ്യ അറബിക് കോളേജ് ബഹ്റൈന്‍ കമ്മറ്റി സംഘടിപ്പിക്കുന്ന പ്രത്യേക പ്രാര്‍ത്ഥനാ സദസ്സ് ഇന്ന്(21-12-2016, ബുധനാഴ്ച) രാത്രി 9.30ന് മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
 
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി, ഹജ്ജ് കമ്മറ്റി-സുപ്രഭാതം ചെയര്‍മാന്‍, കടമേരി റഹ് മാനിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ തുടങ്ങി നിരവധി സമസ്തയുമായും അല്ലാതെയും നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്ന ശൈഖുനാ കോട്ടുമല  ബാപ്പു മുസ്ലിയാര്‍ രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തിലാണ് പ്രത്യേക പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.
 
അതോടൊപ്പം, ഈയിടെ അന്തരിച്ച സമസ്ത പ്രസിഡന്‍റ് ശൈഖുനാ കുമരംപുത്തൂര്‍ ഉസ്താദ് അടക്കമുള്ള സമസ്തയുടെ മരണപ്പെട്ട പണ്ഢിതന്മാര്‍ക്കും രോഗ ബാധിതരായി കഴിയുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമെല്ലാം വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും മജ് ലിസില്‍ നടക്കും. പ്രാര്‍ത്ഥനാ മജ് ലിസിന് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫക്റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും. സമസ്ത ബഹ്റൈന്‍ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിക്കും. 

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ ഒരു ഡെമിസെക്ഷ്വല്‍ ആണോ, എങ്ങനെ തിരിച്ചറിയാം

മുട്ട വേവിക്കുമ്പോള്‍ പൊട്ടിപ്പോകാതിരിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി

കാറില്‍ ഏസി ഓണാക്കി ഉറങ്ങാന്‍ കിടക്കരുത് ! അറിയണം ഈ പ്രശ്‌നങ്ങള്‍

ഗ്യാസിന് വീട്ടിൽ തന്നെ പരിഹാര മാർഗം...

ഇക്കാര്യങ്ങള്‍ ചെയ്യുന്നവര്‍ മാനസികമായി ശക്തരായിരിക്കും

അടുത്ത ലേഖനം
Show comments