Webdunia - Bharat's app for daily news and videos

Install App

ചിക്കന്‍ പഫ്സ്

Webdunia
വ്യാഴം, 5 ജൂലൈ 2012 (18:09 IST)
ചിക്കന്‍ ഇഷ്‌ടമുള്ളവര്‍ക്ക്‌ ഇതാ ചിക്കന്‍ പഫ്സ്‌. പ്രിയമുള്ളവര്‍ക്കു സ്നേഹപൂര്‍വ്വം വിളമ്പാന്‍.

ചേര്‍ക്കേണ്ട ഇനങ്ങള്‍

ചിക്കന്‍ ‍- 1/2 കിലോ
സവാള അരിഞ്ഞത്‌ - 2
തക്കാളി അരിഞ്ഞത്‌ - 2
പാല്‍ - രണ്ടര ഗ്ലാസ്സ്‌
ചെറുനാരങ്ങാ നീര് ‌- 2 തുള്ളി
മൈദ - 4 കപ്പ്‌
വെള്ളം - 2 കപ്പ്‌
നെയ്യ് ‌- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
മുട്ട - 15
റൊട്ടിപ്പൊടി - ആവശ്യത്തിന്‌

പാകം ചെയ്യേണ്ട വിധം

ചിക്കന്‍ ചെറുതായി അരിഞ്ഞ്‌ വേവിച്ച്‌ വയ്ക്കുക. എണ്ണ കുറച്ചൊഴിച്ച്‌ സവാളയും തക്കാളിയും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ചിക്കന്‍ ഇതില്‍ കുറച്ച്‌ ചേര്‍ത്ത്‌ കുറച്ചു നേരം വഴറ്റുക. ഇതില്‍ ചെറുനാരങ്ങാനീരും പാലും ചേര്‍ക്കുക. കുഴമ്പു പരുവമാകുന്നതുവരെ ഇളക്കി അടുപ്പില്‍ നിന്ന്‌ വാങ്ങി വയ്ക്കുക. ഉപ്പും നെയ്യും വെള്ളവും തിളപ്പിച്ച്‌ ചേര്‍ക്കുക. മാവ്‌ ചേര്‍ത്ത്‌ ഇതില്‍ തുടര്‍ച്ചയായി ഇളക്കുക. എന്നിട്ടത് അടുപ്പില്‍ നിന്നു മാറ്റി ചൂടോടെ കുഴച്ച്‌ വയ്ക്കുക. എന്നിട്ട് വട്ടത്തില്‍ പരത്തി മുറിച്ചെടുക്കുക. ഇതിനകത്ത്‌ ചിക്കന്‍ മസാല ചേര്‍ത്ത്‌ മടക്കുക. അരികുകള്‍ ചേര്‍ത്ത്‌ വച്ച്‌ മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി ബ്രൗണ്‍ വര്‍ണ്ണമാകുന്നതുവരെ വറക്കുക.

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹത്തിനൊപ്പം മാനസിക സമ്മര്‍ദ്ദം കൂടിയായാലോ? അറിയാം ഡയബിറ്റിസ് ഡിസ്ട്രസിനെ കുറിച്ച്

പ്രമേഹ രോഗികള്‍ക്കു ചോറ് എത്രത്തോളം പ്രശ്‌നമാണ്?

നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന ദൈനംദിന ശീലങ്ങള്‍

ഇയര്‍വാക്‌സ് രോഗങ്ങള്‍ നിര്‍ണയിക്കുന്നതിന് സഹായിക്കും, കോവിഡ് പോലും കണ്ടെത്താം!

മൈന്‍ഡ്ഫുള്‍നസും വ്യായാമവും നിങ്ങളുടെ അമിത ചിന്ത ഒഴിവാക്കും

Show comments