കിടിലൻ കൂന്തൾറോസ്റ്റ് വീട്ടിലുണ്ടാക്കിയാലോ ?

Webdunia
വ്യാഴം, 8 നവം‌ബര്‍ 2018 (19:42 IST)
കടല്‍ വിഭവങ്ങള്‍ എന്നും മലയാളികള്‍ക്ക് പ്രിയപെട്ടതാണ്. പ്രത്യേഗിച്ച്‌ കൂന്തള്‍. കൂന്തള്‍ റോസ്റ്റ് കഴിക്കാന്‍ കൊതി തോന്നുമ്ബോള്‍ റെസ്റ്റൊറെന്റില്‍ പൊയി വലിയ വില കൊടുത്ത് കഴിക്കുന്നവരാണ് നമ്മളില്‍ പലരും. നമ്മള്‍ വീട്ടില്‍ ഉണ്ടാക്കിയാല്‍ ശരിയാവില്ല എന്ന് പലേരും പറയാറുണ്ട്. എന്നാല്‍ നമ്മുടെ വീട്ടില്‍ തന്നെ നല്ല നാടന്‍ കൂന്തള്‍ റോസ്റ്റ് ഉണ്ടാക്കാം
 
കൂന്തള്‍ റോസ്റ്റിനായി വേണ്ട ചേരുവകള്‍
 
കൂന്തല്‍- അര കിലോ ( കഴുകി വൃത്തിയാക്കി ചെറിയ കഷണം ആക്കി മുറിച്ചത് )
 
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍
വലിയ ഉള്ളീ - വലിയത് നാലെണ്ണം അരിഞ്ഞത് .
പച്ചമുളക് - 2 എണ്ണം നീളത്തില്‍ അരിഞ്ഞത് .
കറിവേപ്പില .
മുളക് പൊടി - ഒന്നര ടേബിള്‍ സ്പൂണ്‍ .
മല്ലി പൊടി - 1 ടേബിള്‍ സ്പൂണ്‍ .
കുരുമുളക് പൊടി - അര ടീസ്പൂണ്‍ .
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍ .
ഇറച്ചി മസാല - 1 ടീസ്പൂണ്‍ .
തക്കാളി - 1 എണ്ണം .
ഉപ്പ് .
 
തയ്യാറാക്കുന്ന വിധം .
 
പാന്‍ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച ശേഷം വലിയ ഉള്ളി എണ്ണയിലിട്ട് നന്നായി മൂപ്പിക്കുക. ശേഷം അരിഞ്ഞ് വച്ച തക്കാളി ചേര്‍ക്കണം, തക്കാളിയുടെ പച്ച മണം മാറി ഉടഞ്ഞു തുടങ്ങുമ്ബോള്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. ഇതിനു ശേഷം അല്പം നേരം കുടി ഇവയെല്ലാം മൂപ്പിക്കുക.
 
അടുത്തതായി മസാലകളാണ് ചേര്‍ക്കേണ്ടത്. മഞള്‍ പൊടി , മല്ലിപ്പൊടി, മുളക് പൊടി, ഇറച്ചി മസാല, എന്നിവ ചേര്‍ത്ത് ഇളക്കിയ ശേഷം കൂന്തള്‍ പാനിലേക്ക് ഇട്ട് മസാലയുമായി നന്നായി മിക്സ് ചെയ്യുക. ഇനി അല്പം വെള്ളം ഒഴിച്ച്‌ പാന്‍ മൂടി വച്ച്‌ വേവിക്കുക. അവസാനം തീയില്‍ നിന്നും മാറ്റുന്നതിനു മുന്‍പായി തന്നെ കുരുമുളക് പൊടിയും കറിവേപ്പിലയും ചേര്‍ത്തിളക്കുക. ഇതോടെ നല്ല നാടന്‍ കൂന്തള്‍ റോസ് തയ്യാറാവും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളില്‍ വരണ്ട ചര്‍മം, വിശപ്പില്ലായ്മ കാണുന്നുണ്ടോ; തൈറോയിഡ് പ്രശ്‌നമാകാം

കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ അറിയണം

നിശബ്ദ പകര്‍ച്ചവ്യാധി: ഇന്ത്യന്‍ കുട്ടികളില്‍ സംസാര വൈകല്യത്തിന് കാരണം അമിതമായ സ്‌ക്രീന്‍ സമയമാണോ?

കൊച്ചുകുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്

മൈഗ്രെയ്‌നും തലവേദനയും ഒന്നല്ല! ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments