Webdunia - Bharat's app for daily news and videos

Install App

ചിക്കൻ കൊത്ത് പൊറോട്ട വീട്ടിലുണ്ടാക്കിയാലോ !

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (08:56 IST)
തമിഴ്നാട്ടിലെ ആളുകളുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ് കൊത്ത് പൊറോട്ട, ചിക്കനും പൊറോട്ടയും മസാലയുമെല്ലാം ചേരുന്നൊരു പ്രത്യേക രുചിയാണ് കൊത്ത് പൊറോട്ടക്ക്. എന്നാൽ കൊത്തുപൊറോട്ട വീട്ടിലുണ്ടാക്കുന്ന പതിവ് ആളുകൾക്കില്ല. വീട്ടിലും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതേയുള്ളു ഇത്. 
 
ചിക്കൻ കൊത്ത് പൊറോട്ട തയ്യാറാക്കാൻ വേണ്ട ചേരുവകൾ ! 
 
ഉപ്പും കുരുമുളകും ചേർത്ത് വേവിച്ച ചിക്കൻ - കാൽക്കിലോ
പൊറോട്ട- അഞ്ചെണ്ണം 
സവാള- രണ്ടെണ്ണം 
പച്ചമുളക്- അഞ്ചെണ്ണം 
തക്കാളി- രണ്ടെണ്ണം 
കുരുമുളക് പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍ 
മുട്ട- മൂന്നെണ്ണം 
കറിവേപ്പില- മൂന്ന് തണ്ട് 
മല്ലിയില- ഒരു പിടി 
ഉപ്പ്- പാകത്തിന് 
എണ്ണ- പാകത്തിന് 
 
ചിക്കൻ കൊത്ത് പൊറോട്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം  
 
പൊറോട്ട മുറിച്ച് ചെറിയ കഷ്ണങ്ങളാക്കിവക്കുക. ശേഷം ചട്ടിയിൽ എണയൊഴിച്ച് സവാള, പച്ചമുളക്, കറിവേപ്പില, തക്കാളി എന്നിവ നന്നായി മൂപ്പിച്ചെടുക്കുക. ഈ സമയം ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർക്കാം.
 
ഇതിലേക്ക് മുട്ട ഉടച്ചുപാർന്ന് നന്നായി മിക്സ് ചെയ്യുക. മുട്ട വെന്ത സേഷം ചിക്കനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മുറിച്ചുവച്ചിരിക്കുന്ന പൊറോട്ടകൂടി ചേർത്ത് നന്നായി യോജിപ്പിക്കുക  മല്ലിയില കൂടി ചേർക്കുന്നതോടെ കൊത്ത് പൊറോട്ട റെഡി. ഇനി ചൂടോടെ കഴിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ചാര്‍ളി ചാപ്ലിന്‍, പീറ്റര്‍ സെല്ലാഴ്‌സ്, മോഹന്‍ലാല്‍...'; പീക്കി ബ്ലൈന്റേഴ്‌സ് താരത്തിന്റെ ഇഷ്ടനടന്‍ മലയാളത്തിന്റെ ലാലേട്ടന്‍!

ചാപ്റ്റർ 1 ഓണാഘോഷം: മലയാളി 12 ദിവസം കൊണ്ട് കുടിച്ചുതീർത്തത് 920.74 കോടി രൂപയുടെ മദ്യം

BigBoss: പറയാതെ വയ്യ, മസ്താനിയെ പോലുള്ള സ്ത്രീകളാണ് ശരിക്കും സ്ത്രീകളെ പറയിക്കുന്നത് , രൂക്ഷവിമർശനവുമായി ദിയ സന

Mushroom Killer Australia: ഉച്ചഭക്ഷണത്തില്‍ ബീഫിനൊപ്പം വിഷക്കൂണ്‍; ഭര്‍തൃവീട്ടിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സ്ത്രീക്ക് 33 വര്‍ഷം ജയില്‍വാസം

Ganesha Chathurthi 2025:ഗണപതിക്ക് ഏത്തമിടുന്നതിന്റെ പിന്നിലെ രഹസ്യമിതാണ് !

എല്ലാം കാണുക

ഏറ്റവും പുതിയത്

ചപ്പാത്തി ഡയറ്റ്; പ്രമേഹമുള്ളവര്‍ വായിക്കണം

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

മൂന്നുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ 17 മണിക്കൂര്‍ വരെ ഉറങ്ങണം, ഇക്കാര്യങ്ങള്‍ അറിയണം

എയര്‍ ഫ്രയര്‍ അലേര്‍ട്ട്: ഒരിക്കലും പാചകം ചെയ്യാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

ഈ രക്തം ആര്‍ക്കും ഉപയോഗിക്കാം, കൃത്രിമ രക്തം വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍

അടുത്ത ലേഖനം
Show comments