Webdunia - Bharat's app for daily news and videos

Install App

അള്‍ട്ടിമേറ്റ് എനര്‍ജിക്ക് ചിക്കന്‍ ദോശ!

Webdunia
വെള്ളി, 9 നവം‌ബര്‍ 2018 (17:40 IST)
ദോശ കേരളീയരുടെ ഇഷ്‌ട പ്രാതലാണ്. എന്നാല്‍ നോണ്‍ വെജ് ദോശ കഴിക്കുന്ന കേരളീയരെ നമ്മുടെ നാട്ടില്‍ വളരെ കുറച്ച് മാത്രമേ കാണാനാകൂ. ചിക്കന്‍ ചേര്‍ത്ത് പ്രത്യേക രീതിയില്‍ പാകം ചെയ്യാവുന്ന ദോശ സാധാരണ ദോശയെക്കാള്‍ രുചിയും വ്യത്യസ്തതയും പ്രദാനം ചെയ്യുന്ന ഒന്നാണ്.
 
ചേരുവകള്‍
 
എല്ലില്ലാത്ത ചിക്കന്‍ ചെറുതായി നുറുക്കിയത് 2 കപ്പ്
ചുവന്ന ഉള്ളി 1 (നന്നായി അരിഞ്ഞത്)
മഞ്ഞപ്പൊടി അര ടീസ്‌പൂണ്‍
പച്ചമുളക് 4 (നന്നായി അരിഞ്ഞത്)
മുളക്പ്പൊടി - 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കുരുമുളക്പ്പൊടി അര ടീസ്പൂണ്‍
ദോശ മാവ് ആവശ്യത്തിന്
എണ്ണ 3 ടീസ്പൂണ്‍
 
തയ്യാറാക്കേണ്ടവിധം
 
ചിക്കനില്‍ മുളകുപൊടി, മഞ്ഞപ്പൊടി, ഉപ്പ്, കുരുമുളക് പൊടി എന്നിവ നന്നായി കലര്‍ത്തി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വയ്ക്കുക. തലേന്ന് രാത്രി തന്നെ ഇങ്ങനെ കലര്‍ത്തി വച്ചാല്‍ നന്ന്. യോജിക്കുന്ന ഒരു പാനില്‍ 3 ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചിക്കന്‍ പൊരിച്ചെടുക്കുക. അതേ പാനില്‍ തന്നെ ആവശ്യമെങ്കില്‍ കുറച്ച് കൂടി എണ്ണയൊഴിച്ച് പച്ചമുളകും ചുവന്ന ഉള്ളിയും ഫ്രൈചെയ്യുക. 
 
ഉള്ളി നന്നായി ഫ്രൈ ആകുന്നത് വരെ പൊരിക്കുക. ഇനി പൊരിച്ച ചിക്കന്‍ ഇതില്‍ ചേര്‍ക്കാവുന്നതാണ്. അതിനുശേഷം ആവശ്യത്തിന് ഉപ്പും കുരുമുളകും ചേര്‍ക്കുക. എല്ലാം നന്നായി കുഴഞ്ഞ് വരുന്നത് വരെ മിക്സുചെയ്യുക. പിന്നീട് ദോശക്കല്ലില്‍ മാവ് ഒഴിച്ച ശേഷം ഈ ചേരുവകള്‍ വിതറിക്കൊടുക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് ഓറഞ്ച് കഴിക്കാമോ

നെയ്യ് കഴിക്കാൻ കൃത്യ സമയമൊക്കെയുണ്ട്, എപ്പോഴെന്നറിയാമോ?

ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!

മലബന്ധം പ്രശ്‌നക്കാരനാണ്; രാവിലെ ഒരു കപ്പ് കാപ്പികുടിക്കുന്നത് നല്ലതാണ്

ചൂടാണെന്ന് കരുതി അധികം തണുപ്പിക്കാൻ നോക്കണ്ട, അമിതമായുള്ള എയര്‍ക്കണ്ടീഷണര്‍ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യാം

അടുത്ത ലേഖനം
Show comments