മുരിങ്ങപ്പൂവും മുട്ടയും, തോരന് പറ്റിയ കിടിലൻ കോമ്പിനേഷൻ- ഉണ്ടാക്കുന്ന വിധം

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (17:39 IST)
പോഷക സമൃദ്ധിയുടെ കാര്യത്തിലും ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിലും മുരിങ്ങ ഏറെ മുന്നിലാണ്‌. അതുപോലെ തന്നെ മുട്ടയും. നാവിന്‍റെ രുചി മാത്രമല്ല, ആരോഗ്യവും സംരക്ഷിക്കുമെന്ന്‌ സാരം. മുട്ട ഇട്ട മുരിങ്ങത്തോരൻ കഴിച്ച് നോക്കിയിട്ടുണ്ടോ? ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം.
 
ആവശ്യമുള്ള ഇനങ്ങള്‍:
 
മുരിങ്ങപ്പൂ അരിഞ്ഞത്‌ - 2 കപ്പ്‌
ചുവന്നുള്ളി - 1 ടേബിള്‍ സ്‌പൂണ്‍
പച്ചമുളക്‌ - 4 എണ്ണം
കടുക്‌ - 1 സ്‌പൂണ്‍
ഗരം മസാല - 1/4 സ്‌പൂണ്‍
തേങ്ങ ചിരകിയത്‌ - 1 1/2 ടേബിള്‍ സ്‌പൂണ്‍
കറിവേപ്പില - പാകത്തിന്‌ 
എണ്ണ - 1 ടേബിള്‍ സ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
മുട്ട - 2 എണ്ണം 
 
പാകം ചെയ്യേണ്ട വിധം:
 
ഒരു പാത്രത്തില്‍ നാലുകപ്പ്‌ വെള്ളം ഒഴിച്ച്‌ അടുപ്പത്ത്‌ വയ്ക്കുക. വെട്ടിത്തിളയ്ക്കുമ്പോള്‍ അരിഞ്ഞുവച്ച മുരിങ്ങപ്പൂവിട്ട് മൂടി വയ്ക്കുക. അഞ്ചു മിനിറ്റ്‌ കഴിഞ്ഞ് ഇറക്കി വെള്ളം വാര്‍ത്തു കളയുക. ചീനച്ചട്ടി അടുപ്പില്‍ വെച്ച്‌ എണ്ണയൊഴിക്കുക. കടുക്‌ ഇട്ട്‌ പൊട്ടുമ്പോള്‍ ചുവന്നുള്ളിയും പച്ചമുളകുമിട്ട്‌ ഇളക്കുക. മുട്ട പൊട്ടിച്ച് ഒഴിച്ച് നന്നായി ഇളക്കുക. ഇതിനു മുകളിലേക്ക് മസാലയും നാളികേരം ചിരകിയതും ചേര്‍ത്ത്‌ ഇളക്കി മുരിങ്ങപ്പൂ‍വും ചേര്‍ത്ത്‌ യോജിപ്പിക്കുക. വെള്ളം വറ്റുമ്പോള്‍ ഇറക്കിവയ്ക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വര്‍ഷംതോറും സാല്‍മൊണല്ല ബാക്ടീരിയ ബാധിക്കുന്നത് 600 മില്യന്‍ പേരെ; മരണപ്പെടുന്നത് 4.2 ലക്ഷം പേര്‍

റൊട്ടി ഏറ്റവും മോശം ഭക്ഷണമെന്ന് ഓര്‍ത്തോപീഡിക് സര്‍ജന്‍; ശരീരഭാരം കൂടുന്നതിനും രക്തത്തിലെ പഞ്ചസാര വര്‍ദ്ധിക്കുന്നതിനും കാരണമാകും

ലോക എയിഡ്‌സ് ദിനം: ചെറുപ്പക്കാര്‍ക്കിടയില്‍ വീണ്ടുവിചാരമില്ലാത്ത ലൈംഗിക ബന്ധങ്ങള്‍ കൂടുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ദക്ഷിണേന്ത്യക്കാര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠനം

മുഖം വൃത്തിയാക്കാന്‍ സോപ്പ് ഉപയോഗിക്കരുത്

അടുത്ത ലേഖനം
Show comments