Webdunia - Bharat's app for daily news and videos

Install App

ചപ്പാത്തിയും എഗ്ഗ് - പൊട്ടറ്റോ റോസ്റ്റും, കിടിലൻ കോമ്പിനേഷൻ ആണ്

ചിപ്പി പീലിപ്പോസ്
ചൊവ്വ, 17 മാര്‍ച്ച് 2020 (17:45 IST)
രാവിലെ ചപ്പാത്തിയോടൊപ്പം എഗ്ഗ്-പൊട്ടറ്റോ റോസ്റ്റ്. നല്ല കിടിലൻ കോമ്പിനേഷൻ ആണ്. ഒന്നു പരീക്ഷിച്ചു നോക്കൂ. എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്ന് നോക്കാം.
 
ചേര്‍ക്കേണ്ട ഇനങ്ങള്‍:
 
മുട്ട - 4 എണ്ണം
മുളകുപൊടി - 1 ടീസ്പൂണ്‍
കാപ്സിക്കം - 1
കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത് - 1
വെളുത്തുള്ളി - 6 എണ്ണം
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
ഗരം മസാല - 1/2 ടീസ്പൂണ്‍
കടുക്, കറിവേപ്പില - ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
 
പാകം ചെയ്യേണ്ട വിധം:
 
മുട്ട പുഴുങ്ങി തോടുകളഞ്ഞു വയ്ക്കണം. വെളുത്തുള്ളി അരച്ച് മറ്റുപൊടികളും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴയ്ക്കണം. അല്‍പ്പം എണ്ണയൊഴിച്ച് ചെറുതീയില്‍ വഴറ്റുക. കിഴങ്ങ് പൊടിച്ചതും കൂടി വഴറ്റുക. അല്‍പ്പം വെള്ളം ചേര്‍ത്ത് കാപ്സിക്കം വേവിക്കുക. നല്ലവണ്ണം വഴന്നു കഴിയുമ്പോള്‍ കടുകുവറുത്ത് മുട്ട ചേര്‍ത്ത് ഇളക്കി എടുക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; നെല്ലിക്ക കഴിക്കാം

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കണം; ഗുണങ്ങള്‍ ഒട്ടേറെ

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!

അടുത്ത ലേഖനം
Show comments