പത്തിരിയും നാടൻ കോഴിക്കറിയും ഉണ്ടാക്കിയാലോ?

ചിപ്പി പീലിപ്പോസ്
വ്യാഴം, 2 ജനുവരി 2020 (14:04 IST)
പത്തിരിയും കോഴിക്കറിയും ഒരു ഒന്നൊന്നര കോമ്പിനേഷൻ ആണ്. പത്തിരി ഉണ്ടാക്കാന്‍ അറിയാത്തവരായി ആരും ഉണ്ടാകില്ല. എങ്കിലും എങ്ങിനെയാണെന്ന് ഒന്നുകൂടി നോക്കാം...   
 
ഒരു കയിൽ (കയിൽ എന്നുപറഞ്ഞാല്‍ കറിയെല്ലാം എടുക്കുന്നത്) പൊടിക്ക് ഒരു കയിൽ വെള്ളം എന്നതാണ് കണക്ക്. പൊടിക്കനുസരിച്ച് വെള്ളം തിളപ്പിക്കാന്‍ വക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പിടുക. വെള്ളം നന്നായി തിളക്കുമ്പോള്‍ അതിലേക്ക് പൊടി ഇടുക. അല്പം കഴിഞ്ഞ് നന്നായി ഇളക്കിയിട്ട് തീ ഓഫ് ചെയ്യുക. അതിനുശേഷം നന്നായി കുഴച്ച് ഉരുളകളാക്കി പത്തിരി കല്ലിൽ വെച്ച് പരത്തി നാടൻ അടുപ്പിൽ വെച്ചു ചുട്ടെടുത്ത ശേഷം കഴിക്കാന്‍ ആ‍വശ്യമുള്ളപ്പോള്‍ ഉപയോഗിക്കാം.
 
ഇനി ചിക്കന്‍ കറി എങ്ങിനെയുണ്ടാക്കാമെന്നു നോക്കാം...  ആദ്യം വെളിച്ചെണ്ണ ഒഴിച്ചു ഉള്ളി, തക്കാളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പുതീന ഇല, കറിവേപ്പില എന്നിവയെല്ലാം ഇട്ട് നന്നായി വയ്യറ്റിയെടുക്കുക. ഇതിലേക്കു ഒരു സ്പൂണ്‍ മുളകുപൊടി, അര സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു സ്പൂണ്‍ മല്ലിപ്പൊടി, കുരുമുളക് പൊടി, ഗരം മസാലയുടെ പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. അതിനുശേഷം പാകത്തിനുള്ള വെള്ളവും ഉപ്പും ചേര്‍ത്ത് അതിലേക്ക് ചിക്കന്‍ ഉരുളക്കിഴങ്ങ് അരിഞ്ഞത് എന്നിവയിട്ട് മൂടിവെച്ച് നന്നായി വേവിക്കുക.  
 
ഒരു കപ്പ തേങ്ങ ചിരവിയത്, കറിവേപ്പില, പെരും ജീരകം, ചെറിയ ഉള്ളി, അല്പം മഞ്ഞള്‍ പൊടി എന്നിവ ഒരു ചീനച്ചട്ടിയില്‍ ഇട്ട് വറുത്തെടുക്കുക. അതിനു ശേഷം അത് മിക്സിയിലോ അല്ലെങ്കില്‍ അമ്മിയിലോ ഇട്ട് നന്നായി അരക്കുക. ഈ അരപ്പ് വെന്തുകഴിഞ്ഞ കറിയിലേക്ക് ഒഴിക്കുക. അതിനുശേഷം കറി ഒന്നു കൂടി ചൂടാക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ഒരിക്കലും രണ്ടാമതും കറി തിളക്കരുത്. കറി തൂമിക്കാനായി വെളിച്ചെണ്ണ ചൂടാക്കി ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും വയറ്റി കറിയിലെക്ക് ചേർക്കുക. ചിക്കന്‍ കറി റെഡി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോറ് ശരീരത്തിനു ദോഷം ചെയ്യുന്നത് എങ്ങനെയെല്ലാം?

ആര്‍ത്തവ സമയത്ത് കാലില്‍ വേദന ഉണ്ടാകുന്നതിന്റെ കാരണം അറിയാമോ

നിരന്തരമായ കരച്ചില്‍; ശിശുക്കളിലെ നാഡീ വൈകല്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

രാത്രി ഉറങ്ങുമ്പോൾ ലൈറ്റ് ഓഫ് ആക്കാറില്ലേ? ഹൃദയം പണിമുടക്കും!

കൂര്‍ക്കംവലി ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമോ? വിദഗ്ദ്ധര്‍ പറയുന്നത് കേള്‍ക്കാം

അടുത്ത ലേഖനം
Show comments