ഹോട്ട് ചിക്കന്‍ ഫ്രൈ എന്ന് കേള്‍ക്കുമ്പോഴേ നാവില്‍ വെള്ളമൂറുന്നില്ലേ. പാചകം ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം...
ചേരുവകള്‍:
ചിക്കന്‍ - 1 കിലോ
സവാള - 2
ഇഞ്ചി - 1 വലിയ കഷണം
മുളകുപൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
കുരുമുളകുപൊടി - 1
വെളുത്തുള്ളി - 4
തക്കാളി - 1/2 കപ്പ് (അരിഞ്ഞത്)
സോയാസോസ് - 1 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
ഡാല്‍ഡ - 3 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം:
കോഴി വലിയ കഷണങ്ങളാക്കി ഫോര്‍ക്കു കൊണ്ട് വരയുക. എന്നിട്ട് സോയാസോസ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് പുരട്ടി ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക. എന്നിട്ട് ഡാല്‍ഡ ചൂടാക്കി അതില്‍ അരിഞ്ഞ സവാള, ഇഞ്ചി എന്നിവ വഴറ്റുക. നന്നായി മൂത്തുവരുമ്പോള്‍ ഇറച്ചി ചേര്‍ത്ത് വറുക്കുക. നിറം മാറിവരുമ്പോള്‍ തക്കാളി ചേര്‍ക്കുക. നല്ലവണ്ണം മൊരിഞ്ഞുവരുമ്പോള്‍ വാങ്ങുക.
'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!