Webdunia - Bharat's app for daily news and videos

Install App

അമേരിക്ക റിലേയില്‍ പുറത്ത്

Webdunia
വെള്ളി, 22 ഓഗസ്റ്റ് 2008 (10:27 IST)
PROPRO
ഇതിഹാസതാരങ്ങളും ലോകറെക്കോഡുകളും പേരിലുള്ള അമേരിക്കന്‍ റിലേ ടീം ബീജിംഗ് ഒളിമ്പിക്‍സില്‍ യോഗ്യത പോലും നേടാനാകാതെ ദുരന്തമായി തീര്‍ന്നു. 4*100 മീറ്റര്‍ റിലേയിലാണ് അമേരിക്കയുടെ പുരുഷ വനിതാ താരങ്ങള്‍ അവസാന ലാപ്പില്‍ ബാറ്റണ്‍ കൈവിട്ട് യോഗ്യത സമ്പാദിക്കാതെ പുറത്തേക്കുള്ള വഴി കണ്ടത്.

ട്രാക്കില്‍ അമേരിക്കയുടെ പ്രതീക്ഷയായ ടൈസണ്‍ ഗേയാണ് പുരുഷ താരങ്ങളില്‍ പിഴവ് വരുത്തിയതെങ്കില്‍ ലോറിന്‍ വില്യം‌സ് കാട്ടിയ പിഴവ് വനിതാ ടീമിനെ പുറത്താക്കി. ടാര്‍വിസ് പാറ്റണില്‍ നിന്നും ബാറ്റണ്‍ കയ്യേന്തുമ്പോഴായിരുന്നു ഗേ പിഴവ് വരുത്തിയത്. റിലേയില്‍ ആതന്‍സിലെ വെള്ളിമെഡല്‍ ജേതാക്കളാണ് അമേരിക്ക.

കഴിഞ്ഞ സ്വര്‍ണ നേട്ടക്കാരായ ബ്രിട്ടനും റിലേയില്‍ സമാനഗതി തന്നെയായിരുന്നു. ബാറ്റണ്‍ കൈമാറേണ്ട പരിധി കടന്നതാണ് ബ്രിട്ടനെ കുഴപ്പത്തില്‍ ചാടിച്ചത്. ക്രെയ്ഗ് പിട്ടെറിംഗും മര്‍ലണ്‍ ഡെവനിഷുമായിരുന്നു കുറ്റക്കാര്‍. എന്നാല്‍ ബ്രിട്ടീഷുകാരുടെ വനിതകള്‍ ഇതേ പിഴവ് ആവര്‍ത്തിച്ചില്ല.

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുട്ടികളില്‍ ഈ 3 ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഡെര്‍മറ്റോളജിസ്റ്റ്

Viral Hepatitis in Thrissur: തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ അഞ്ചുമാര്‍ഗങ്ങള്‍ പ്രയോഗിക്കാം

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

Show comments