Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ വനിതാടീമിനും യോഗ്യതയില്ല

Webdunia
വെള്ളി, 22 ഓഗസ്റ്റ് 2008 (18:12 IST)
PROPRO
പ്രതീക്ഷകള്‍ ഇല്ലായിരുന്നെങ്കിലും ഒന്നു പൊരുതി നോക്കാന്‍ ബീജിംഗിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ വനിതാ റിലേ ടീമിനും ഫൈനലില്‍ കടക്കാനായില്ല. 4x400 മീറ്റര്‍ റിലേയ്ക്കുള്ള യോഗ്യതാ മത്സരങ്ങളില്‍ തന്നെ ഇന്ത്യന്‍ വനിതകള്‍ പുറത്തേക്കുള്ള വഴികണ്ടു. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ആദ്യ ഹീറ്റ്സില്‍ ഏഴാമതായി.

സതിഗീത, മഞ്ജീത് കൌര്‍, ചിത്രാ സോമന്‍, മന്‍ ദീപ് കൌര്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീമിന് കണ്ടെത്താനായ സമയം 3:28.83 സെക്കന്‍ഡ് സമയത്തിന്‍റെതായിരുന്നു. എട്ട് ടീമുകള്‍ മത്സരിക്കുന്ന റിലേയില്‍ ഉള്‍പ്പെടാതെ പോയതോടെ ഇന്ത്യയിടെ മൊത്തം മത്സരങ്ങള്‍ക്കും തിരശ്ശീല വീണു.

യോഗ്യതാ മത്സരത്തിലെ പതിനഞ്ചാമത്തെ മികച്ച സമയക്കാരായ ഇന്ത്യയ്ക്ക് കൂടുതലൊന്നും മെച്ചപ്പെട്ട പ്രകടനം സാധ്യമായില്ല. ഏഷ്യന്‍ ഗ്രാന്‍ പ്രീയില്‍ രണ്ട് മാസം മുമ്പ് കുറിച്ച അതേ സമയം തന്നെ ഇത്തവണയും ഇന്ത്യന്‍ ടീം ആവര്‍ത്തിച്ചു. 2004 ഏതന്‍സില്‍ കണ്ടെത്തിയ 3:26.89 സമയത്തിന്‍റെ ദേശീയ റെക്കൊഡിനരികില്‍ പോലും ഇന്ത്യ എത്തിയില്ല. ഇതോടെ ഒരു സ്വര്‍ണ്‍നവും ഒരു രണ്ട് വെങ്കലവും നേടിയ ഇന്ത്യന്‍ ജൈത്രയാത്ര അവസാനിച്ചു.

ഈ ഹീറ്റ്സില്‍ നാലാം സ്ഥാനക്കാരായി യോഗ്യത നേടിയ ജര്‍മ്മന്‍ ടീമിനേക്കാള്‍ മൂന്ന് സെക്കന്‍ഡുകള്‍ പിന്നിലായിരുന്നു ഇന്ത്യ. 3:25.55 എന്നതായിരുന്നു ഇന്ത്യന്‍ സമയം. 3:23.71സമയം കണ്ടെത്തിയ റഷ്യ, 3:25.46 സമയം കണ്ടെത്തിയ ക്യൂബ, 3:25.48 സമയം കണ്ടെത്തിയ ബ്രിട്ടന്‍ എന്നിവരായിരുന്നു ആദ്യ മൂന്ന് പേര്‍.

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുട്ടികളില്‍ ഈ 3 ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഡെര്‍മറ്റോളജിസ്റ്റ്

Viral Hepatitis in Thrissur: തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ അഞ്ചുമാര്‍ഗങ്ങള്‍ പ്രയോഗിക്കാം

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

Show comments