Webdunia - Bharat's app for daily news and videos

Install App

ക്ലേ, സ്റ്റീവ് പ്രതീക്ഷ കാത്തു

Webdunia
ശനി, 23 ഓഗസ്റ്റ് 2008 (11:47 IST)
ഒളിമ്പിക്സില്‍ സ്വര്‍ണ്ണം നേടി ഡക്കാത്‌ലണ്‍ താരം ക്ലേയും പോള്‍വാള്‍ട്ട്‌‌താരം സ്റ്റീവ്ഹൂക്കറും അമേരിക്കയുടെയും ഓസ്ട്രേലിയയുടെയും പ്രതീക്ഷ കാത്തു. മെഡല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന യു എസിന്‍റെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് വിഭാഗത്തില്‍ ഇതോടെ അമേരിക്കയ്ക്ക് ഒരു സ്വര്‍ണ്ണം കൂടിയായി.

ട്രാക്കില്‍ അത്ര സജീവമാകാതിരുന്ന അമേരിക്കന്‍ ടീമിന്‍റെ പ്രതീക്ഷയാണ് ഡെക്കാത്‌ലണിലൂടെ ബ്രയാന്‍ക്ലേ നില നിര്‍ത്തിയത്. നാല് വര്‍ഷം മുമ്പ് ഏതന്‍സിലെ വെള്ളി മെഡല്‍ ജേതാവായിരുന്ന ക്ലേ 8,791 പോയിന്‍റ് നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. അമേരിക്കന്‍ താരം പിന്നിലാക്കിയത് ബലാറസിന്‍റെ ആന്ദ്രേ ക്രൌചെങ്കായെ ആണ്.

ഇരുവരും തമ്മില്‍ 240 പോയിന്‍റ് വ്യത്യാസമായിരുന്നു. ക്യൂബന്‍ താരം ലേണല്‍ 8,527 പോയിന്‍റില്‍ വെങ്കലം നേടി. 100 മീറ്ററിലും ലോംഗ് ജമ്പിലും നേരത്തേ മുന്നിലെത്തിയ താരം വെള്ളിയാഴ്ച 1500 മീറ്ററിലും മികവ് കണ്ടെത്തി.

പോള്‍വാള്‍ട്ടില്‍ സ്വര്‍ണ്ണം നേടിയ ഓസ്ട്രേലിയന്‍ താരം സ്റ്റീവ് ഹൂക്കറാണ് ഓസ്ട്രേലിയന്‍ മെഡല്‍ പട്ടികയില്‍ ഒരു സ്വര്‍ണ്ണം കൂടി വെള്ളിയാഴ്ച നല്‍കിയത്. 5.96 മീറ്റര്‍ ചാടിയാണ് സ്റ്റീവ് സ്വര്‍ണ്ണം നേടിയത്. 5.85 ചാടിയ റഷ്യന്‍ താരം യെവ്ക്കെനി ലുക്യാനെങ്കോ വെള്ളിയും 5.70 മീറ്റര്‍ ചാടിയ ഡെന്നിസ് യുര്‍ചെങ്കോ വെങ്കലവും കരസ്ഥമാക്കി.

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുട്ടികളില്‍ ഈ 3 ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഡെര്‍മറ്റോളജിസ്റ്റ്

Viral Hepatitis in Thrissur: തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ അഞ്ചുമാര്‍ഗങ്ങള്‍ പ്രയോഗിക്കാം

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

Show comments