Webdunia - Bharat's app for daily news and videos

Install App

താജിക്കിസ്ഥാന് ചരിത്ര നേട്ടം

Webdunia
വ്യാഴം, 21 ഓഗസ്റ്റ് 2008 (18:55 IST)
താജിക്കിസ്ഥാന്‍ ആദ്യമായി ബീജിംഗ് ഒളിമ്പിക്‍സ് മെഡല്‍ പട്ടികയില്‍ ഇടം പിടിച്ചു. പുരുഷന്‍‌മാരുടെ 84 കിലോ വിഭാഗം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ വെള്ളി നേടിയ അബ്ദുസലോമോവ് യൂസുഫാണ് തജിക്കിസ്ഥാന് ആദ്യ മെഡല്‍ നല്‍കിയത്. ജോര്‍ജ്ജിയയുടെ റെവേസി മിന്‍ഡോറാഷ്വിലിയോടാണ് അബ്ദുസലാമോവ് കീഴടങ്ങിയത്.

ഒളിമ്പിക്സ് ജൂഡോയില്‍ കണ്ടെത്തിയ ഒരു വെങ്കല മെഡലായിരുന്നു തജിക്കിസ്ഥാന്‍റെ ഇതിനു മുമ്പത്തെ ഏറ്റവും വലിയ നേട്ടം. അതേ സമയം മിന്‍ഡോറാഷ്വിലി കണ്ടെത്തിയത് രാജ്യത്തിന്‍റെ രണ്ടാമത്തെ സ്വര്‍ണ്ണവും.

എന്നാല്‍ 96 കിലോ വിഭാഗത്തില്‍ ലോകചാമ്പ്യനാന്‍ ജോര്‍ജ്ജിയന്‍ ജോര്‍ജ്ജ് ഗോഗ്ഷെലിസെയ്ക്ക് മികവ് തുടരാനായില്ല. ക്യൂബയുടെ മൈക്കല്‍ ബസ്റ്റിസ്റ്റയെ മലര്‍ത്തിയടിച്ചെങ്കിലും മൂന്നാം സ്ഥാനത്താണ് താരം എത്തിയത്.

ഈ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയതാകട്ടെ റഷ്യന്‍ താരം ഷിര്‍വാണി മുറദോവും. കസഖിസ്ഥാന്‍ താരം തൈമുറാസ് തിഗിയേവിനെ വെള്ളി മെഡലിലേക്ക് വീഴ്ത്തിയാണ് മുറദോവ് രാജ്യത്തിന് ഒരു സ്വര്‍ണ്ണം കൂടി നല്‍കിയത്.

റഷ്യയ്‌ക്ക് 120 കിലോ വിഭാഗത്തില്‍ മികവ് ആവര്‍ത്തിക്കാനായില്ല. ഈ വിഭാഗം മത്സരത്തില്‍ സ്വര്‍ണ്ണം നിന്നത് ഉസ്ബക്കിസ്ഥാന്‍റെ ആര്‍തര്‍ തയ്മാസോവിനൊപ്പമാണ്. റഷ്യന്‍ താരം ഭക്തിയാര്‍ അഖ്മദോവിനെ തയ്മസോവ് കീഴടക്കി.

ബീജിംഗില്‍ ഉസ്ബെക്കിസ്ഥാന്‍റെ ആദ്യ സ്വര്‍ണ്ണമാണിത്.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തുടര്‍ച്ചയായുണ്ടാകുന്ന സമ്മര്‍ദ്ദം മൂലം നിരവധി രോഗങ്ങള്‍ ഉണ്ടാകാം!

മരുന്നുകള്‍ കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ

അണുബാധകള്‍ പതിവാണോ; മറവിരോഗം ഉണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

പൊള്ളലേറ്റാൽ ഉപ്പ് തേക്കാമോ?

രക്ത സമ്മര്‍ദ്ദമുള്ളവര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

Show comments