Webdunia - Bharat's app for daily news and videos

Install App

ബീച്ച് വോളി: യു എസിനു സ്വര്‍ണ്ണം

Webdunia
വെള്ളി, 22 ഓഗസ്റ്റ് 2008 (13:48 IST)
അമേരിക്കന്‍ സഖ്യമായ ഫിലിപ് ഡെല്‍ഹൌസറും ടോഡ് റോജേഴ്സും ഉള്‍പ്പെട്ട സഖ്യം ഒളിമ്പിക്‍സ് പുരുഷന്‍‌മാരുടെ ബീച്ച് വോളി സ്വര്‍ണ്ണം കരസ്ഥമാക്കി. ഫൈനലില്‍ ബ്രസീലിയന്‍ സഖ്യമായ ഫാബിയോ മഗലീസ് മാഴ്‌സിയോ അറൌജോ സഖ്യത്തെയാണ് അമേരിക്കന്‍ സഖ്യം പരാജയപ്പെടുത്തിയത്.

വ്യാഴാഴ്ച നടന്ന ഫൈനലില്‍ 2-1 നായിരുന്നു ജയം. വാശിയേറിയ മത്സരത്തില്‍ 23-21, 17-21, 15-4 എന്ന സ്കോറിനായിരുന്നു അമേരിക്കന്‍ സഖ്യം വിജയം നേടിയത്. രണ്ടാം സെറ്റ് പിടിക്കുകയും ഒന്നാം സെറ്റില്‍ 6-1 നു ലീഡ് ചെയ്യുകയും ചെയ്ത ശേഷമായിരുന്നു ബ്രസീലിയന്‍ താരങ്ങള്‍ മത്സരം കൈവിട്ടു കളഞ്ഞത്.

ബ്രസീലിയന്‍ റിക്കാര്‍ഡോ സാന്‍റോസ് ഇമ്മനുവേല്‍ റെഗോ സഖ്യത്തിനാണ് വെങ്കലം. ജോര്‍ജ്ജിയയെ 21-15, 21-10 എന്ന സ്കോറിന് ആയിരുന്നു ബ്രസീലിയന്‍ സഖ്യം പരാജയപ്പെടുത്തിയത്. സാധാരണ വോളിബോളിലും അമേരിക്ക ഫൈനലില്‍ കടന്നു. കരുത്തരായ റഷ്യയെ പിടിച്ചുകെട്ടിയാണ് അമേരിക്കന്‍ സഖ്യം മുന്നോട്ട് കടന്നത്.

വാശിയേറിയ മത്സരത്തിലെ ടൈ ബ്രേക്കറില്‍ തിരിച്ചുവരാനുള്ള റഷ്യയുടെ ശ്രമത്തെ യു എസ് ഫലപ്രദമായി തന്നെ തടഞ്ഞു. 25-22, 25-21, 25-27, 22-25, 15-13 എന്ന സ്കോറിനാണ് എതിരാളികളോട് അമേരിക്ക കഷ്ടിച്ച് രക്ഷപ്പെട്ടത്. ഇറ്റലി-ബ്രസീല്‍ എന്നിവര്‍ തമ്മില്‍ നടക്കുന്ന രണ്ടാം സെമി ജേതാക്കളെ ഫൈനലില്‍ അമേരിക്ക നേരിടും.

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുട്ടികളില്‍ ഈ 3 ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഡെര്‍മറ്റോളജിസ്റ്റ്

Viral Hepatitis in Thrissur: തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ അഞ്ചുമാര്‍ഗങ്ങള്‍ പ്രയോഗിക്കാം

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

Show comments