Webdunia - Bharat's app for daily news and videos

Install App

റഷ്യ വനിതാ റിലേ സ്വര്‍ണ്ണം നേടി

Webdunia
ശനി, 23 ഓഗസ്റ്റ് 2008 (10:48 IST)
PROPRO
കരുത്തരായ ജമൈക്കയുടെ പിഴവ് റഷ്യയ്‌ക്ക് സമ്മാനിച്ചത് ഒളിമ്പിക് സ്വര്‍ണ്ണം. ഒളിമ്പിക്സ് വനിതാ 4x100 മീറ്റര്‍ റിലേ സ്വര്‍ണ്ണം റഷ്യ സ്വന്തമാക്കി. 42.31 സെക്കന്‍ഡിലായിരുന്നു റഷ്യന്‍ ടീം സ്വര്‍ണ്ണം കരസ്ഥമാക്കിയത്. മത്സരത്തിലെ സ്വര്‍ണ്ണ പ്രതീക്ഷയായ ജമൈക്കന്‍ താരങ്ങള്‍ ബാറ്റണ്‍ കൈമാറ്റത്തില്‍ പിഴവ് വരുത്തി.

എവ്ഗെനിയാ പോളിയാക്കോവ, അലെക്‍സാന്ദ്രാ ഫെഡോരിവ, യൂലിയാ ഗുഷ്ചിന, യൂലിയാ ഷെര്‍മോഷാന്‍സ്ക്യായ എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് സ്വര്‍ണ്ണം നേടിയത്. കഴിഞ്ഞ ഏതന്‍സ് ഒളിമ്പിക്‍സില്‍ വെള്ളി നേടിയവരാണ് റഷ്യ.

ബെല്‍ജിയമാണ് രണ്ടാം സ്ഥാനക്കാരായി വെള്ളി നേടിയത്. 42.54 സെക്കന്‍ഡില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്തിയ ബല്‍ജിയത്തിന്‍റെ താരങ്ങള്‍ ഒലീവിയാ ബോര്‍ലി, ഹന്നാ മരിയന്‍, എലോഡി ഔവേഡ്രാഗോ, കിം ഗെവേര്‍ട്ട് എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് അഭിമാന നേട്ടത്തിലേക്ക് ബല്‍ജിയത്തെ ഉയര്‍ത്തിയത്.

നൈജീരിയ മൂന്നാം സ്ഥാനത്തെത്തി. 43.04 സെക്കന്‍ഡായിരുന്നു നൈജീരിയയുടെത്. ഫ്രാങ്കാ ഇഡോകോ, ഗ്ലോരിയ കെമസൌദേ, ഹലിമത് ഇസ്മാലിയ, ഒലുദാമോല ഒസായോമി എന്നിവരുടെ ടീമാണ് വെങ്കല മെഡലിലേക്ക് ഉയര്‍ന്നത്.

കരുത്തരായ അമേരിക്ക യോഗ്യത നേടാനാകാതെ പോയപ്പോള്‍ രണ്ടാം കൈമാറ്റത്തില്‍ ബാറ്റണ്‍ കൈവിട്ട ജമൈക്ക കൂട്ടത്തില്‍ വിട്ടത് സ്വര്‍ണ്ണം കൂടിയായിരുന്നു. ഷെല്ലി ആന്‍ ഫ്രേസര്‍ തുടക്കത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു എങ്കിലും 100 മീറ്റര്‍ വെള്ളി ജേതാവ് ഷെരോണ്‍ സിം‌പ്സണും കെരണ്‍ സ്റ്റിവര്‍ട്ടും ബാറ്റണ്‍ കൈവിട്ടതോടെ വിധി എതിരായി പോയി.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തുടര്‍ച്ചയായുണ്ടാകുന്ന സമ്മര്‍ദ്ദം മൂലം നിരവധി രോഗങ്ങള്‍ ഉണ്ടാകാം!

മരുന്നുകള്‍ കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ

അണുബാധകള്‍ പതിവാണോ; മറവിരോഗം ഉണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

പൊള്ളലേറ്റാൽ ഉപ്പ് തേക്കാമോ?

രക്ത സമ്മര്‍ദ്ദമുള്ളവര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

Show comments