Webdunia - Bharat's app for daily news and videos

Install App

റോവിംഗ്: ഒലാഫ് സ്വര്‍ണ്ണം നിലനിര്‍ത്തി.

Webdunia
ശനി, 16 ഓഗസ്റ്റ് 2008 (16:25 IST)
നോര്‍വേ താരം ഒലാഫ് ടഫ്റ്റ് ഒളിമ്പിക്‍സിലെ സിംഗിള്‍സ് സ്കള്‍ സ്വര്‍ണ്ണം നിലനിര്‍ത്തി. ഷുന്‍ യി യില്‍ നടന്ന മത്സരത്തില്‍ ആറ് മിനിറ്റ് 59.83 സെക്കന്‍ഡിലായിരുന്നു ടഫ്റ്റി സ്വര്‍ണ്ണം കണ്ടെത്തിയത്.

ചെക്ക് താരം ഒന്‍ ട്രേജ് സീനെക്കിനെ പിന്നിലാക്കിയായിരുന്നു ടഫ്റ്റീ വിജയം കണ്ടെത്തിയത്. എന്നാല്‍ ഒണ്ട്രേജിനു പിന്നില്‍ വെങ്കല മെഡല്‍ നേടാനായിരുന്നു ന്യൂസിലാന്‍ഡിന്‍റെ ലോക ചാമ്പ്യന്‍ മഹേ ദ്രിഡ്സാലേയുടെ വിധി.

വനിതാ സിംഗിള്‍സില്‍ സ്വര്‍ണ്ണം നേടിയത് ബള്‍ഗേറിയന്‍ താരം രുമ്യാനാ നെയ്ക്കോവയാണ്. അമേരിക്കന്‍ താരം മൈക്കല്‍ ഗ്വാറെറ്റി വെള്ളി നേടി. ബലാറസിന്‍റെ എക്കെതെറീന കരെസ്റ്റെയ്‌നാണ് വെങ്കലം.

റോവിംഗ് വിഭാഗത്തില്‍ ചൈന ആദ്യ മെഡല്‍ കണ്ടെത്തിയത് വനിതകളുടെ ഡബിള്‍സ് മത്സരത്തിലായിരുന്നു. യൂറോപ്യന്‍ ടീം റുമാനിയയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായ ചൈന വെള്ളിമെഡലിനു അര്‍ഹരായി.

വു യു- ഗാവോ യുലാന്‍ സഖ്യമായിരുന്നു അതിഥേയരുടെ പ്രതിനിധികള്‍. റുമാനിയയെ സ്വര്‍ണ്ണത്തിലേക്ക് ഉയര്‍ത്തിയത് ആന്ദ്രേനാഷേ ജോര്‍ജ്ജെ-സുസാനു വിയോറിക സഖ്യമായിരുന്നു. ബലാറസ് മൂന്നാം സ്ഥാനത്ത് വെങ്കലം നേടി.

ബിചിക് യൂലിയ ഹെലക് നതാലിയ സഖ്യമായിരുന്നു മത്സരിച്ചത്. ന്യൂസിലാന്‍ഡിന്‍റെ സഹോദരിമാരായ ജോര്‍ജ്ജീന കരോലിന സഖ്യത്തിനു പക്ഷേ സ്വര്‍ണ്ണം നിലനിര്‍ത്താനായില്ല. നാലാം സ്ഥാനത്തായി പോയി.

പുരുഷന്‍‌മാരുടെ ഇരട്ട മത്സരത്തില്‍ ഓസ്ട്രേലിയന്‍ സഖ്യം ജിന്‍ ഡ്രോ-ഫ്രീഡങ്കന്‍ സഖ്യം സ്വര്‍ണ്ണനേട്ടം നടത്തിയപ്പോള്‍ കാനഡയുടെ കാല്‍ഡര്‍ ഡേവിഡ് ഫ്രാന്‍ഡ് സെന്‍ സ്കോട്ട് സഖ്യം വെള്ളി നേടി. കിവീസിന്‍റെ ട്വഡില്‍ നതാന്‍-ബ്രിഡ്ജ് വാട്ടര്‍ ജോര്‍ജ്ജ് സഖ്യമാണ് വെങ്കലമെഡലിനു അര്‍ഹമായത്.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുട്ട പുഴുങ്ങിയ വെള്ളം കളയാനുള്ളതല്ല!

ശരീരം ചൂടാക്കുന്ന ഈ ഭക്ഷണങ്ങള്‍ ചൂട് കാലത്ത് കഴിക്കരുത്

പെൺകുട്ടികൾക്ക് A വെച്ചുകൊണ്ടുള്ള അർഥമുള്ള പേരുകളാണോ തേടുന്നത്?, ഈ പേരുകൾ നോക്കു

ബുദ്ധിമാന്മാരെ തിരിച്ചറിയാനുള്ള 7 മാർഗങ്ങൾ

ഈ തെറ്റുകള്‍ ഒഴിവാക്കിയാല്‍ മുടികൊഴിച്ചില്‍ തടയാം

Show comments