Webdunia - Bharat's app for daily news and videos

Install App

വൈജന്‍ തോല്‍പ്പിച്ചത് വിധിയേയും

Webdunia
വ്യാഴം, 21 ഓഗസ്റ്റ് 2008 (12:59 IST)
PROPRO
നെതര്‍ലന്‍ഡിന്‍റെ മാരത്തോണ്‍ നീന്തല്‍താരം വാന്‍ ഡെര്‍ വീജന്‍ ഒളിമ്പിക്‍സില്‍ സ്വര്‍ണ്ണം കണ്ടെത്തി. 10 കിലോമീറ്റര്‍ വിഭാഗത്തിലായിരുന്നു ഡച്ച് താരം വിജയം സ്വന്തമാക്കിയത്. ഒളിമ്പിക്‍സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ മാരത്തോണില്‍ പുരുഷ വിഭാഗം മത്സരത്തിലായിരുന്നു വൈജന്‍ ചരിത്ര വിജയം കുറിച്ചത്.

നിര്‍ണ്ണായകമായ ഫൈനലില്‍ ഒരു മണിക്കൂറും 51 മിനിറ്റും 51.6 സെക്കന്‍ഡുകളും പിന്നിട്ടാണ് ഡച്ച് താരം വിജയം നേടിയത്. വൈജന്‍റെ കരുത്തില്‍ പിന്നിലായത് ബ്രിട്ടീഷ്താരം ഡേവിഡ് ഡേവിസും ജര്‍മ്മനിയുടെ തോമസ്‌‌ലൂര്‍സും ആയിരുന്നു. ബ്രിട്ടീഷ്താരം 1.5 സെക്കന്‍ഡ് പിന്നില്‍ വെള്ളി നേടി. ജര്‍മ്മന്‍താരം 2.0 സെക്കന്‍ഡ് പിന്നിലായിരുന്നു.

ശക്തമായ മഴയുടെ പശ്ചാത്തലത്തിലായിരുന്നു മത്സരത്തിലൂടെ ഡച്ച് താരം പരാജയപ്പെടുത്തിയത് എതിരാളികളെ മാത്രമായിരുന്നില്ല. തന്നെ കാര്‍ന്നു തിന്നുകയായിരുന്ന ലുക്കീമിയയെ കൂടിയായിരുന്നു. ലുക്കീമിയ ബാധിച്ചതിനെ തുടര്‍ന്ന് നേരിയ വ്യത്യാസത്തില്‍ രക്ഷപ്പെട്ട താരം ചികിത്സയ്‌ക്കായി രണ്ട് വര്‍ഷം ചെലവഴിച്ച ശേഷമാണ് കുളത്തില്‍ എത്തിയത്.

2001 ല്‍ അസുഖം കണ്ടുപിടിക്കപ്പെട്ട ശേഷം സ്റ്റെം സെല്‍ മാറ്റിവയ്‌ക്കല്‍, കീമോ തെറാപ്പി തുടങ്ങിയ നടപടികള്‍ക്ക് ശേഷമാണ് മത്സരവേദിയിലേക്ക് തിരിച്ചെത്തിയത്. പോരാടാനുള്ള നെതര്‍ലന്‍ഡ് താരത്തിന്‍റെ മന:ക്കരുത്തിനു മുന്നില്‍ രോഗവും എതിരാളികളുമെല്ലാം ലളിതമായി. നേരത്തെ 25 കിലോ മീറ്റര്‍ ലോക മത്സരത്തില്‍ വൈജന്‍ ഒന്നാം സ്ഥാനം കണ്ടെത്തിയിരുന്നു.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തുടര്‍ച്ചയായുണ്ടാകുന്ന സമ്മര്‍ദ്ദം മൂലം നിരവധി രോഗങ്ങള്‍ ഉണ്ടാകാം!

മരുന്നുകള്‍ കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ

അണുബാധകള്‍ പതിവാണോ; മറവിരോഗം ഉണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

പൊള്ളലേറ്റാൽ ഉപ്പ് തേക്കാമോ?

രക്ത സമ്മര്‍ദ്ദമുള്ളവര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

Show comments