Webdunia - Bharat's app for daily news and videos

Install App

ഹോക്കിയില്‍ ഡച്ച് മിടുക്കികള്‍

Webdunia
ശനി, 23 ഓഗസ്റ്റ് 2008 (13:49 IST)
PROPRO
ഒളിമ്പിക്സ് വനിതാ ഹോക്കിയില്‍ ഡച്ച് വനിതകള്‍ കുതിച്ചു കയറി. ആതിഥേയരായ ചൈനയുടെ പോരാട്ട വീര്യം മറികടന്ന ഓറഞ്ച് പട 2-0 നാണ് സ്വര്‍ണ്ണ നേട്ടത്തിലേക്ക് ഉയര്‍ന്നത്. 1984 നു ശേഷം ആദ്യമായിട്ടാണ് നെതര്‍ലന്‍ഡ് വനിതകള്‍ ഒളിമ്പിക്‍സ് ഹോക്കിയില്‍ കുതിപ്പ് നടത്തുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു.

മുന്‍ നിരക്കാരായ നെതര്‍ലന്‍ഡിനെതിരെ മികച്ച പ്രകടനമാണ് ചൈന നടത്തിയതെങ്കിലും അവസരം മുതലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. മൂന്നാം സ്ഥാനക്കാര്‍ക്കായി നടന്ന മത്സരത്തില്‍ അര്‍ജന്‍റീന കരുത്തരായ ജര്‍മ്മന്‍ ടീമിനെ മറികടന്ന് വെങ്കല നേട്ടത്തിലേക്ക് ഉയര്‍ന്നു. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ അര്‍ജന്‍റീന 3-1 നു എതിര്‍ടീമിനെ തോല്‍പ്പിച്ചു.

നവോമി വാന്‍ അമ്പത്തൊന്നാം മിനിറ്റില്‍ ഒരു റീബൌണ്ട് മുതലാക്കി ഡച്ച് ടീമിനു ലീഡ് സമ്മാനിച്ചു. ലിഡേവി വെല്‍ട്ടണ്‍ പത്ത് മിനിറ്റു കഴിഞ്ഞപ്പോള്‍ ലീഡ് ഉയര്‍ത്തുകയും ചെയ്തു. 2004 ഏതന്‍സില്‍ സ്വര്‍ണ്ണം നേടിയ ജര്‍മ്മനി അര്‍ജന്‍റീനയുടെ മുന്നേറ്റത്തെ പ്രതിരോധിക്കാനും പ്രതിരോധത്തെ മുറിക്കാനും പാടുപെട്ട മത്സരത്തില്‍ 3-1 നായിരുന്നു ജയം.

കളിയുടെ പതിനൊന്നാം മിനിറ്റില്‍ അര്‍ജന്‍റീന താരം ലുക്കെറ്റി ആദ്യ ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ കാര്‍ലാ റെബേക്കി ഗോള്‍ ഇരട്ടിയാക്കി. നാല്പത്തഞ്ചാം മിനിറ്റില്‍ അങ്കെകോനിലൂടെ ജര്‍മ്മനി ഒരുഗോള്‍ മടക്കിയെങ്കിലും അറുപത്തിമൂന്നാം മിനിറ്റില്‍ ഒരു പെനാല്‍റ്റി മുതലാക്കി നോവല്‍ ബറിനോവ് അര്‍ജന്‍റീനയുടെ മൂന്നാം ഗോളും നേടി.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി രണ്ടെണ്ണം അടിച്ചാണോ ഉറങ്ങാന്‍ കിടക്കുന്നത്? അപകടം

ആര്‍ത്തവം ക്രമം തെറ്റല്‍; പിസിഒഡി ലക്ഷണങ്ങളെ തിരിച്ചറിയുക

പ്രമേഹ രോഗികള്‍ ഫ്രൂട്ട്‌സ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുരുഷന്‍മാര്‍ മാത്രമല്ല ജി-സ്‌പോട്ടിനെ കുറിച്ച് അറിയാത്ത സ്ത്രീകള്‍ പോലും ഉണ്ട് !

നിങ്ങളുടെ രക്തഗ്രൂപ്പ് ഇതാണോ, ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍!

Show comments