Webdunia - Bharat's app for daily news and videos

Install App

പൂക്കളങ്ങള്‍ വഴിമാറുന്നു, ഉപ്പളങ്ങള്‍ വരവായ്...

Webdunia
ശനി, 29 ഓഗസ്റ്റ് 2009 (21:13 IST)
PRO
ഓണത്തിമര്‍പ്പിന് അത്തം നാള്‍ മുതല്‍ തുടക്കമാവും. പത്തുദിവസം വീട്ടുമുറ്റത്ത് വര്‍ണ്ണപൂക്കളമിട്ട് മാവേലിയെ വരവേറ്റിരുന്ന മലയാളികള്‍ക്ക് തിരക്കിനിടയില്‍ വീട്ടില്‍ പൂക്കളമൊരുക്കാന്‍ സമയമില്ല.

ഇന്ന്, വഴിയോരത്ത്, കവലകളില്‍... പ്രത്യേകമായി തയാറാക്കിയ തട്ടിലാണ് പൂക്കളമൊരുക്കുന്നത്. മണ്ണിട്ടുയര്‍ത്തിയ തട്ടില്‍ ചാണകം മെഴുകി ആകര്‍ഷകമായ ഡിസൈനുകളില്‍ മെനയുന്ന ‘പുഷ്പക്കാഴ്ച’കള്‍ കാണികളുടെ മനം കവരും. മിക്കവയും നിറം ചേര്‍ത്ത് തേങ്ങാപീരയും ഉപ്പും കൊണ്ട് ഉണ്ടാക്കിയതാണെന്നു മാത്രം.

അല്ലെങ്കിലും പൂക്കള്‍ക്കൊക്കെ ഇപ്പോള്‍ എന്താ വില!

പണ്ടൊക്കെ തൊടികളിലും പുരയിടത്തിലുമൊക്കെ പൂക്കളുടെ വസന്തമായിരിക്കും. "പൂവേ പൊലി” പാടി കുട്ടികള്‍ പൂക്കളിറുക്കും. പുലര്‍ച്ചെയിറങ്ങി കൂടകള്‍ നിറച്ച് പൂക്കളുമായി ഒത്തൊരുമയോടെ കളങ്ങളൊരുക്കും. ആഹ്ലാദത്തിന്‍റെ, വിനോദത്തിന്‍റെ അറിവിന്‍റെ നാളുകളായിരുന്നു അവ. കുട്ടികളെ പ്രകൃതിയുമായി ഇണക്കുന്ന സഹവസിപ്പിക്കുന്ന ദിവസങ്ങളായിരുന്നു അവ.

തുമ്പ, ചെമ്പരത്തി കോളാമ്പിപ്പൂ, മുക്കുറ്റി, മഷിപ്പൂ, കാക്കപ്പൂ, കൃഷ്ണകിരീടം കൊങ്ങിണിപ്പൂ, വാടാമല്ലി, ഓടപ്പൂ, ജമന്തിപ്പൂ, തെറ്റിപ്പൂ, മത്തപ്പൂ, പനിനീര്‍ പൂ, പിച്ചകം, പിച്ചി, മന്ദാരം, തൊട്ടാല്‍ വാടി, അരിപ്പൂ എന്നിങ്ങനെ പല നാടന്‍ പൂക്കളും നമ്മുടെ വീട്ടു മുറ്റത്തും തൊടിയിലും, വയല്‍ക്കരയിലും വഴിയോരത്തും കുന്നിന്‍പുറങ്ങളിലും സുലഭമായിരുന്നു

ചിങ്ങക്കൊയ്ത്തിന്‍റെ ചരിത്രം മറഞ്ഞ ഇന്ന് തൊടിയും പച്ചപ്പും പോലുമില്ല. വയലുകള്‍ വരെ നികത്തി മണിമാളികകള്‍ പണിയുന്ന ഇന്നത്തെ സാഹചര്യത്തില്‍ പൂവുകള്‍ കടകളില്‍നിന്ന് വിലയ്ക്കുവാങ്ങേണ്ടിവരുന്നു. ചുരുക്കത്തില്‍, പൂക്കളമൊരുക്കാന്‍ ചെലവേറിയെന്നര്‍ഥം.

കലാ - സാംസ്കാരിക സമിതികളും പൗരസമിതികളും സംഘടനകളുമൊക്കെ പലയിടത്തും പൂക്കളങ്ങള്‍ തീര്‍ക്കുന്നത് ആധുനിക ഓണത്തിന്‍റെ ഭാഗമാണ്. കഥകളിയും വള്ളംകളിയും ദേവരൂപങ്ങളുമെല്ലാം പൂക്കളങ്ങള്‍ക്കു ഡിസൈനുകളാകും. പൂക്കള്‍ കൊണ്ടുള്ള വെരും വട്ടവും ആകര്‍ഷകമായ ജ്യാമിതീയ രൂപങ്ങളും ഇന്നു കുറവാണ്

അത്തച്ചമയം പോലും ഇന്ന് ആഗോളവത്ക്കരണത്തിന്‍റെയും സാമ്രാജ്യത്വത്തിന്‍റെയും കരങ്ങളിലമര്‍ന്നിരിക്കുകയാണ്. ഓണത്തെ വിദേശികള്‍ക്ക് വിറ്റിരിക്കുന്നു. പൂക്കളങ്ങള്‍ റെഡിമെയ്ഡായി കടകളില്‍ കിട്ടുന്നു.

പൊയ്പ്പോയ വസന്തത്തിന്‍റെ നാളുകള്‍ തിരിച്ചു കൊണ്ടുവരാനുള്ള പ്രാര്‍ത്ഥന ഉയരേണ്ട സമയമാണിത്. അത്തം മുതലുള്ള പത്തു ദിവസമെങ്കിലും പ്രാര്‍ത്ഥനയ്ക്കായി മാറ്റിവയ്ക്കാം.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊബൈല്‍ ഉപയോഗവും വിഷാദരോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം

2024ല്‍ കേരളത്തെ ഭീതിയിലാഴ്ത്തിയ അഞ്ചു രോഗങ്ങള്‍

കുട്ടികളുടെ പല്ല് കേടുകൂടാതെ സൂക്ഷിക്കാന്‍ മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തടി കുറയ്ക്കാന്‍ ചിയ സീഡ്‌സ് കഴിക്കാറുണ്ടോ? ഈ അസുഖമുള്ളവര്‍ ഒരിക്കലും കഴിക്കരുത്!

കുളിക്കുമ്പോൾ പതിവായി ചെയ്യുന്ന അബദ്ധങ്ങൾ

Show comments