Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത്തപ്പൂവിളി ഉയര്‍ന്നു

അത്തപ്പൂവിളി ഉയര്‍ന്നു
WDWD
ഇന്ന് അത്തം നക്ഷത്രമാണ്.ഓണനാളുകളുടെ തുടക്കം. തൃപ്പൂണിത്തുറയില്‍ അത്തച്ചമയം.പൂക്കളമൊരുക്കി മലയാളിക്ക് കാത്തിരിപ്പിന്‍റെ പത്തു നാളുകള്‍ മഹാബലിയെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു.

പ്രതീക്ഷയും സന്തോഷവും നിറച്ച് വച്ച ഓണപ്പൂക്കളങ്ങള്‍ ഇനി കേരളത്തിലെ ഓരോ വീട്ടുമുറ്റത്തും കാണാം. അത്തം പത്തിന് പൊന്നോണമെന്ന് പാടി കുട്ടികള്‍ തൊടികളില്‍ ഓടിക്കളിക്കുന്ന കാലം.

ഇനി പൂവിളികളുടെ പത്തു ദിനങ്ങള്‍. പത്താം നാള്‍ പൊന്നോണം എന്നാണ് വയ്പ്പ് .ഇക്കുറി പക്ഷേ പതിനൊന്നാം നാളാണ് തിരുവോണം . വിശാഖം നക്ഷത്രം രണ്ടൂ ദിവസം( സപ്റ്റംന്ബര്‍ 5നും ,6നും) വരുന്നതുകൊണ്ടാണ് തിരുവോണം ഒരു ദിവസം നീണ്ടു പോയത്.
അത്തപ്പൂക്കളത്തിന്‍റെ വര്‍ണ്ണപ്പൊലിമയ്ക്കായുള്ള തിരക്കിന്‍റെ നാളുകളാണ് ഇനി. അത്തം പിറക്കുന്ന ചൊവ്വാഴ്ച കഴിഞ്ഞാല്‍ പിറ്റേന്ന് വിനായക ചതുര്‍ത്ഥി കൂടിയാണ്.

പൂ ശേഖരിക്കാന്‍ കുട്ടികള്‍ കൂടയുമായി ഇറങ്ങുന്നത് ഇന്ന് അപൂര്‍വ്വ കാഴ്ചയാണ്. മിക്കവാറൂ ഈ ദിവസങ്ങളില്‍ ഓണ പരീക്ഷയായിരുന്നു ഇതു വരെ. എന്നാല്‍ ഇക്കുറി ഓണപ്പരീക്ഷയില്ല ചില സി ബി എസ് സി സ്കൂളുകളിലേ ഇപ്പോല്‍ പരീക്ഷ നടക്കുന്നുള്ളൂ.

അത്തപ്പൂക്കളം കൃത്രിമമായി കടകളില്‍ വാങ്ങാന്‍ കിട്ടുന്ന കാലം. ഷോപ്പിംഗ് സെന്‍ററുകളില്‍ നിന്ന് ഓണം വിലയ്ക്കു വാങ്ങുന്ന തിരക്കു മാത്രമേയുള്ളൂ ഇന്ന് കേരളീയര്‍ക്ക് എന്നു തോന്നുന്നു. അത്തപ്പൂക്കളവും അതു പോലെ തന്നെ. പൂക്കളങ്ങള്‍ക്ക് പകരം ഉപ്പളങ്ങള്‍ സ്ഥാനം പിടിക്കുന്നു.

Share this Story:

Follow Webdunia malayalam