Webdunia - Bharat's app for daily news and videos

Install App

ഓണം പഴയതുപോലെയല്ല, ആകെ മാറി!

ഓണത്തപ്പന്‍‌മാര്‍ എവിടെ, മാതേവരെ വയ്ക്കുന്ന ചടങ്ങ് അപ്രത്യക്ഷമായി!

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2016 (17:57 IST)
മധ്യകേരളത്തിലാണ്‌ ഓണത്തിന് വീട്ടിന്‌ മുന്നില്‍ മാതേവരെ വയ്ക്കുന്ന ചടങ്ങ്‌ ഉള്ളത്. അത്തം മുതല്‍ തൃക്കേട്ട വരെ മൂന്ന് മാതേവന്‍‌മാരെയാണ്‌ വയ്ക്കുന്നത്‌. 
 
മൂലം നാളില്‍ അഞ്ച്‌, പൂരാടത്തിന്‌ ഏഴ്‌, ഉത്രാടത്തിന്‌ ഒമ്പത്‌, തിരുവോണത്തിന്‌ പതിനൊന്ന്‌ എന്നിങ്ങനെയാണ്‌ മാതേവരുടെ എണ്ണം. ശിവന്‍, മാവേലി, വാമനന്‍ എന്നീ രൂപങ്ങളാണ്‌ മാതേവരില്‍ ഉള്‍പ്പെടുന്നത്‌. 
 
ഓണം കഴിഞ്ഞ്‌ നല്ല ദിവസം നോക്കിയേ മതേവരെ മാറ്റാറുളളു. കന്നിമാസത്തിലെ ആയില്യം വരെ പൂവിടും. നെല്ലിന്‍റെ ജന്മനാള്‍ ആണ്‌ ഈ ദിവസം എന്നാണ്‌ സങ്കല്‍പം. ഇപ്പോള്‍ അപൂര്‍വ്വമായിട്ട് മാത്രമേ ഇത്തരം ചടങ്ങുകള്‍ നടക്കാറുള്ളു. 
 
മഹാബലിയുടെ മകന്‌ വേണ്ടി മകത്തടിയനെ വയ്ക്കുന്ന ഒരു പതിവും ഉണ്ട്‌. പതിനാറാംമകത്തിനാണ്‌ ഈ പതിവ്‌. ആളുകള്‍ക്ക് ബുദ്ധിമുട്ടാന്‍ വയ്യാത്തതുകൊണ്ട് ഓണത്തപ്പന്‍‌മാര്‍ മിക്കവാറും അപ്രത്യക്ഷരായിക്കഴിഞ്ഞു.
 
ഓലയാലുണ്ടാക്കിയ പൂക്കുടയുമായി “പൂവേ പൊലി പൂവേ..” പാട്ടുമായി ഓണപ്പൂക്കള്‍ തേടിയുള്ള യാത്ര പണ്ടത്തെ കുട്ടികള്‍ക്ക്‌ ആവേശമായിരുന്നു. ഇന്ന് പൂവിളി ഇല്ല, പൂക്കളങ്ങള്‍ ഉപ്പളങ്ങളായി മാറുന്നു, നഗരങ്ങളില്‍ പൂക്കളം ചെലവേറിയ ഏര്‍പ്പാടാകുന്നു.
 
തിരുവോണത്തിന്‌ അടയുണ്ടാക്കി നിവേദിക്കുന്ന ഒരു ചടങ്ങുണ്ട്‌. കുട്ടികള്‍ അടയില്‍ അമ്പെയ്ത്‌ കൊള്ളിക്കും. അമ്പ്‌ കൊള്ളുന്ന അട അവരവര്‍ക്ക്‌ എടുക്കാം. 
 
ഉത്രാടനാള്‍ വെളുപ്പിന്‌ കത്തിതുടങ്ങുന്ന അടുപ്പ്‌ തിരുവോണം കഴിഞ്ഞിട്ടേ അണയ്ക്കാറുള്ളു. ഈ ചടങ്ങും ഇപ്പോള്‍ എങ്ങും കാണാനില്ല.

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments