ഓണത്തിന് കസബ സൂര്യ ടിവിയില്‍ കാണാം!

കസബ മിനിസ്ക്രീനില്‍, വിവാദചിത്രം കാത്ത് പ്രേക്ഷകലക്ഷങ്ങള്‍ !

Webdunia
ചൊവ്വ, 23 ഓഗസ്റ്റ് 2016 (19:35 IST)
മമ്മൂട്ടിയുടെ ‘കസബ’ ഓണത്തിന് ടിവിയില്‍ കാണാം. തിരുവോണദിനത്തില്‍ സൂര്യ ടിവിയാണ് കസബ സം‌പ്രേക്ഷണം ചെയ്യുന്നത്. റിലീസായി എഴുപത് ദിവസം പൂര്‍ത്തിയാകുംമുമ്പേയാണ് ഈ ചിത്രം ടി വി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
 
കസബ സം‌പ്രേക്ഷണം ചെയ്യുന്നതിലൂടെ മറ്റ് ചാനലുകളെയെല്ലാം ഓണക്കാലത്ത് പിന്തള്ളാന്‍ സൂര്യ ടി വിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്‍ തുക കൊടുത്താണ് കസബയുടെ സാറ്റലൈറ്റ് അവകാശം സൂര്യ സ്വന്തമാക്കിയത്. ഏറെക്കാലത്തിന് ശേഷമാണ് വലിയ തുകകള്‍ നല്‍കി സിനിമകള്‍ സ്വന്തമാക്കുന്ന രീതി വീണ്ടും സൂര്യ ആരംഭിച്ചത്.
 
നിഥിന്‍ രണ്‍‌ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ മെഗാ‍ഹിറ്റുകളില്‍ ഒന്നാണ്. വെറും എട്ടുദിവസം കൊണ്ട് 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി റെക്കോര്‍ഡിട്ട സിനിമ. ഏറെ വിവാദങ്ങളുണ്ടാക്കിയ ചിത്രം മിനിസ്ക്രീനിലെത്തുമ്പോഴും വന്‍ വിജയമാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
 
കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകന്‍‌മാരായ ഷാജഹാനും പരീക്കുട്ടിയുമാണ് സൂര്യ ഓണക്കാലത്ത് കാണിക്കുന്ന മറ്റൊരു പുതിയ സിനിമ. ആടുപുലിയാട്ടം, ഡാര്‍വിന്‍റെ പരിണാമം, ചാര്‍ലി, പാവാട എന്നീ വമ്പന്‍ സിനിമകളും സൂര്യ ഒരുക്കുന്ന ഓണക്കാഴ്ചയില്‍ പെടുന്നു.

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

കൈപ്പത്തിയില്‍ ഈ അടയാളങ്ങള്‍ ഉണ്ടോ, നിങ്ങള്‍ ഭാഗ്യവാന്മാരാണ്

നിങ്ങള്‍ വെള്ളം സ്വപ്നം കാണാറുണ്ടോ? എന്താണ് അത് അര്‍ത്ഥമാക്കുന്നത്?

ഭക്ഷണം കഴിക്കുമ്പോള്‍ ലജ്ജ തോന്നാറുണ്ടോ! നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പുരോഗതിയുണ്ടാകില്ല

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

അടുത്ത ലേഖനം
Show comments