Webdunia - Bharat's app for daily news and videos

Install App

കാസര്‍കോട് സിപിസിആര്‍ഐയില്‍ ഒഴിവുകള്‍

Webdunia
ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (18:28 IST)
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ സബ്‌ജക്‌ട് മാറ്റര്‍ സ്‌പെഷലിസ്‌റ്റ്, റിസര്‍ച്ച് അസോസിയേറ്റ് തസ്‌തികകളില്‍ ഒഴിവുണ്ട്.

1. T-6സബ്‌ജക്‌റ്റ് മാറ്റര്‍ സ്‌പെഷലിസ്‌റ്റ്. ശമ്പളം: 9300 - 34800 രൂ‍പ. യോഗ്യത: ഹോര്‍ട്ടി കള്‍ച്ചറില്‍ മാസ്‌റ്റേഴ്‌സ് ബിരുദം. കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ ജോലികളില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പരിചയം. മലയാളം/കന്നഡ് ഭാഷയില്‍ പ്രാവീണ്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം. NET യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.

പ്രായം: 18-35. 2009 ഡിസംബര്‍ എട്ട് അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. അഞ്ച് രൂപ സ്റ്റാമ്പ് പതിപ്പിച്ച് സ്വന്തം മേല്‍ വിലാസമെഴുതിയ 23x10 സെ.മീ. വലിപ്പമുള്ള കവറിനൊപ്പം അപേക്ഷാഫോമിനുള്ള അപേക്ഷയും Director, Central Plantation Crops Research Institute, P.O Kundlu, Kasargod - 671124 എന്ന വിലാസത്തില്‍ അയയ്‌ക്കുക. കവറിനു മുകളില്‍ തസ്തിക രേഖപ്പെടുത്തേണ്ടതാണ്.

പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം പ്രായം, യോഗ്യത, പ്രവൃത്തിപരിചയം, ജാതി തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്‌ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയയ്‌ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ എട്ട്.

2. റിസര്‍ച്ച് അസോസിയേറ്റ് (IPR). ഈ തസ്‌തികയിലേക്ക് വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്.

യോഗ്യത: അഗ്രികള്‍ച്ചര്‍/ ലൈഫ് സയന്‍സ്/ ബോട്ടണി/ സുവോളജി/ മൈക്രോ ബയോളജി/ ബയോ ടെക്‌നോളജിയില്‍ എം എസ്‌ സി. പി എച്ച്‌ ഡി. ഉള്ളവര്‍ക്കും ഇന്‍റലക്‌ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സില്‍ പി ജി ഡിപ്ലോമയോ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കും മുന്‍ഗണന. ഇന്‍റര്‍വ്യൂ: നവംബര്‍ 16

3. റിസര്‍ച്ച് അസോസിയേറ്റ് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍).
യോഗ്യത: കംപ്യൂട്ടര്‍ അപ്ലിക്കേഷനില്‍ എം ടെക്/ എം എസ് സി/ എം സി എ. IPR അല്ലെങ്കില്‍ ബിസിനസ് മാനേജ്‌മെന്‍റില്‍ അറിവുള്ളവര്‍ക്ക് മുന്‍ഗണന.

ഇന്‍റര്‍വ്യൂ തീയതി നവംബര്‍ 17. പ്രായം: രണ്ട് തസ്‌തികകളിലേക്കും പുരുഷന്മാര്‍ക്ക് 18-40. സ്‌ത്രീകള്‍ക്ക് 18-45. 2009 ഡിസംബര്‍ 31 അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്.

ഫെലോഷിപ്പ്: 17,000 രൂപ. ഇന്‍റര്‍വ്യൂ സ്ഥലം: സി പി സി ആര്‍ ഐ, കാസര്‍കോഡ്, സമയം 9.30.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: ശബരിമല വിശേഷം: ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ള നിവേദ്യവും കിട്ടും

'വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിച്ചാല്‍ മതി'; എയര്‍ ഇന്ത്യ പൈലറ്റ് ഡേറ്റാ കേബിളില്‍ ജീവനൊടുക്കി, കാമുകന്‍ പിടിയില്‍

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

Show comments