Webdunia - Bharat's app for daily news and videos

Install App

നേവിയില്‍ പ്ലസ്‌ടുക്കാര്‍ക്ക് അവസരം

Webdunia
ചൊവ്വ, 20 ഒക്‌ടോബര്‍ 2009 (16:43 IST)
ഇന്ത്യന്‍ നേവിയുടെ 10+2 (ടെക്‌നിക്കല്‍) കേഡറ്റ് എന്‍ട്രി സ്‌ട്രീമില്‍ പെര്‍മനന്‍റ് കമ്മീഷന്‍ഡ് ഓഫിസറാവാന്‍ പ്ലസ്‌ടുക്കാര്‍ക്ക് അവസരം. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. 2010 ജൂണില്‍ ഏഴിമലയിലാണ് പരിശീലനം തുടങ്ങുക.

യോഗ്യത: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് എന്നിവ വിഷയങ്ങളായി പഠിച്ച് വിഷയങ്ങളില്‍ മൊത്തം 70% മാര്‍ക്കില്‍ കുറയാതെ നേടിയ പ്ലസ്‌ടു. പത്താം ക്ലാസിലോ പ്ലസ്‌ടുവിലോ ഇംഗ്ലീഷില്‍ 50% മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം.

പ്രായം: 17-19 1/2 വയസ്. 1991 ജനവരി രണ്ടിനും 1993 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍.

ശാരീരികയോഗ്യത: ഉയരം കുറഞ്ഞത് 157 സെ മീ. ഉയരത്തിന് ആനുപാതികമായ തൂക്കം.

കാഴ്‌ച: ദൂരക്കാഴ്‌ച: 6/18, 6/18‌ (കണ്ണട ധരിച്ച്) 6/6 ,6/6. വര്‍ണാന്ധത, നിശാന്ധത എന്നിവ പാടില്ല.

കോഴ്‌സിന്‍റെ വിജയകരമായ പൂര്‍ത്തീകരണത്തിനു ശേഷം എഞ്ചിനീയറിങ് ആന്‍ഡ് ഇലക്‌ട്രിക്കല്‍ വിഭാഗത്തില്‍ ടെക്‌നിക്കല്‍ ഓഫിസറായായിരിക്കും നിയമനം. സബ് ലഫ്‌റ്റനന്‍റ് പദവിയാണ് ലഭിക്കുക. വൈസ് അഡ്‌മിറല്‍ വരെ ഉയരാവുന്ന തസ്‌തികയാണിത്.

ശമ്പളം: 15600-39100 രൂപയും മറ്റ് ആനുകൂല്യങ്ങളും. പ്ലസ്‌ ടു മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ സര്‍വ്വീസ് സെലക്ഷന്‍ ബോര്‍ഡ് നടത്തുന്ന അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്. 2009 ഡിസംബര്‍ മുതല്‍ 2010 മെയ് വരെയുള്ള സമയത്തായിരിക്കും അഭിമുഖം.

ഇംഗ്ലീഷ് വലിയ അക്ഷരത്തിലാണ് അപേക്ഷ പൂരിപ്പിക്കേണ്ടത്. അപേക്ഷയ്‌ക്കൊപ്പം പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവയും ഭംഗിയായി ടാഗ് ചെയ്യേണ്ടതാണ്. അപേക്ഷ അയയ്‌ക്കുന്ന കവറിനു മുകളില്‍ APPLICATION FOR 10+2 (TECH) - JULY 2010 COURSE. അപേക്ഷ സാധാരണ തപാലിലേ അയയ്‌ക്കാവൂ. വിലാസം: Post Bag No.5, GPO, New Delhi - 110001. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2009 നവംബര്‍ 9.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുട്ടായാല്‍ ബൈക്കില്‍ കറക്കം, സ്ത്രീകളെ ഉപദ്രവിക്കുന്നത് പ്രധാന ഹോബി; തൃശൂരില്‍ യുവാവ് പിടിയില്‍

ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കാണാനാവില്ല: സുപ്രീം കോടതി

ക്ഷേമ പെൻഷനിൽ കൈയിട്ട് വാരിയവർക്കെതിരെ നടപടിയുണ്ടാകും, പേര് വിവരങ്ങൾ പുറത്തുവിടില്ലെന്ന് മന്ത്രി

Priyanka Gandhi: ഇന്ത്യന്‍ ഭരണഘടനയുടെ കോപ്പിയുമായി പ്രിയങ്ക ഗാന്ധി; വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു

Sabarimala News: ശബരിമല വിശേഷം: ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ള നിവേദ്യവും കിട്ടും

Show comments