പ്രതിവര്‍ഷം 15,000 രൂപ മുതല്‍ 20 ലക്ഷം വരെ; വിദ്യാര്‍ഥികള്‍ക്കായുള്ള എസ്.ബി.ഐ ആശാ സ്‌കോളര്‍ഷിപ്പിനെ കുറിച്ച് അറിയാം

ഒക്ടോബര്‍ ഒന്നുവരെ അപേക്ഷ സമര്‍പ്പിക്കാം

രേണുക വേണു
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (07:52 IST)
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫൗണ്ടേഷന്‍ (എസ്ബിഐ) സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന ആശാ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. രാജ്യത്ത് പിന്നാക്ക പശ്ചാത്തലങ്ങളില്‍ കഴിയുന്ന 10,000 പ്രതിഭാധനരായ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. ആറാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന്റെ ആനുകൂല്യം ലഭിക്കും. 
 
ഒക്ടോബര്‍ ഒന്നുവരെ അപേക്ഷ സമര്‍പ്പിക്കാം. പ്രതിവര്‍ഷം 15,000 രൂപ മുതല്‍ 20 ലക്ഷം രൂപ വരെയാണ് സ്‌കോളര്‍ഷിപ്പ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ബിരുദധാരികള്‍, ബിരുദാനന്തര ബിരുദധാരികള്‍, ഇന്ത്യയിലെ ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും എന്റോള്‍ ചെയ്തിട്ടുള്ള വ്യക്തികള്‍ എന്നിവര്‍ക്കായി പ്രത്യേക വിഭാഗങ്ങള്‍ ഈ സ്‌കോളര്‍ഷിപ്പില്‍ നല്‍കും. 
 
എസ്.സി.എസ്.ടി വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് പഠിക്കാന്‍ ആവശ്യമായ സഹായവും സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമാണ്. 
 
അപേക്ഷാ ഫോമും യോഗ്യതാ മാനദണ്ഡവും ഉള്‍പ്പെടെയുള്ള വിശദമായ വിവരങ്ങള്‍ https://sbifoundation.in/focus-area-detail/SBIF-Asha-Scholarship എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments