Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂണിയന്‍ ബാങ്കില്‍ 16 ഒഴിവുകള്‍

യൂണിയന്‍ ബാങ്കില്‍ 16 ഒഴിവുകള്‍
ന്യൂഡല്‍ഹി , ചൊവ്വ, 19 ജനുവരി 2010 (18:22 IST)
PRO
PRO
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്‍റ് മാനേജരുടെ ഒഴിവുണ്ട്. ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.

അസിസ്റ്റന്‍റ് മാനേജര്‍ (JMGS-1): ഒഴിവുകള്‍: 16 (ഒബിസി-ഒമ്പത്, എസ് സി-നാല്, എസ് ടി-മൂന്ന്, വികലാംഗര്‍-ഒന്ന്). പ്രായം: 2009 ഡിസംബര്‍ 31 അടിസ്ഥാനമാക്കി 21-31 വയസ്സ്.

ഹിന്ദിയില്‍ അല്ലെങ്കില്‍ ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം. ഹിന്ദി പഠിച്ചവര്‍ ബിരുദതലത്തില്‍ ഇംഗ്ലീഷും ഇംഗ്ലീഷ് പഠിച്ചവര്‍ ബിരുദതലത്തില്‍ ഹിന്ദിയും പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം.

ട്രാന്‍സ്‌ലേഷന്‍ ഡിഗ്രി/ ഡിപ്ലോമയും (ഇംഗ്ലീഷില്‍ നിന്ന് ഹിന്ദിയിലേക്കും/തിരിച്ചും) കമ്പ്യൂട്ടര്‍ പരിജ്ഞാനവും അധികയോഗ്യതയായി പരിഗണിക്കും. ഫിബ്രവരി 14ന് നടക്കുന്ന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.

അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം: www.unionbankofindia.com. അവസാനതീയതി ജനവരി 21.

Share this Story:

Follow Webdunia malayalam