Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ ഒസ്കാര്‍ തേടി സവോറിസ്

ആദ്യ ഒസ്കാര്‍ തേടി സവോറിസ്
, ഞായര്‍, 24 ഫെബ്രുവരി 2008 (19:30 IST)
ഇത്തവണത്തെ സഹനടിക്കുളള ഒസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനം നടക്കുമ്പോള്‍ പ്രതീക്ഷയോടെ ഉറ്റ് നോക്കുകയാണ് സവോറിസ് റൊനന്‍.‘ അറ്റോണ്മെന്‍റ് ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റൊനനെ ഒസ്കാറിനായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.

ആദ്യമായാണ് സവോറിസിന് ഒസ്കാര്‍ നാമനിര്‍ദ്ദേശം ലഭിക്കുന്നത്.

സാഹിത്യ രചനയില്‍ വലിയ സ്വപ്നങ്ങള്‍ ഉള്ള ബ്രയോണി ടാലിസ് എന്ന കഥാപാത്രത്തെ ആണ് റൊനന്‍ അവതരിപ്പിച്ചിരിക്കുന്നത്.തന്‍റെ സഹോദരിയുടെ ചെയ്തികളില്‍ സംശയാലുവായ ബ്രയോണിക്ക് ജീവിതത്തില്‍ ധാരാ‍ളം ദുരന്തങ്ങള്‍ ഉണ്ടാകുന്നു.

1935ലെ വേനല്‍ക്കാലത്ത് ഒരു ദിവസം ഉണ്ടാകുന്ന സംഭവങ്ങളും അതിന്‍റെ ദുര്‍വ്യാഖ്യാനങ്ങളും സഹോദരിമാരായ ബ്രയോണി, സെസിലിയ, വീട്ട് ജോലിക്കാരിയുടെ പുത്രന്‍ റോബി എന്നിവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

Share this Story:

Follow Webdunia malayalam