Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസ്‌കാര്‍ തിളക്കത്തില്‍ ബാര്‍ഡം

ഓസ്‌കാര്‍ തിളക്കത്തില്‍  ബാര്‍ഡം
WDWD


‘ബിഫോര്‍ നൈറ്റ് ഫാല്‍‌സി‘ലെ അഭിനയത്തിലൂടെയാണ് അദ്ദേഹത്തിന് ആദ്യമായി അന്താരാഷ്‌ട്ര ശ്രദ്ധ ലഭിച്ചത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ബാര്‍ഡെം ആറാം വയസ്സിലാണ് ആദ്യമായി വെള്ളിത്തിരയിലെത്തിയത്. ‘ദി സൌണ്ട്രലെന്ന‘ സിനിമയിലൂടെ.

ബാര്‍ഡം അഭിനയിച്ച ആദ്യ ഇംഗ്ലീഷ് ഭാഷയിലുള്ള സിനിമ ‘ബിഫോര്‍ നൈറ്റ് ഫോല്‍‌സാണ്‘. 2007 ല്‍ ലാറ്റിനമേരിക്കന്‍ സാഹിത്യകാരനായ ഗ്രബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്‍റെ കോളറകാലത്തെ പ്രണയമെന്ന നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമയില്‍ ബാര്‍ഡം അഭിനയിച്ചിരുന്നു.

2008 ബാര്‍ഡമിനെ സംബന്ധിച്ച് ഭാഗ്യവര്‍ഷമായിരുന്നു. നോ കണ്‍‌ട്രി ഫോര്‍ ഓള്‍ഡ് മാനിലെ അഭിനയം മികച്ച സഹനടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും,ബാഫ്‌ത അവാര്‍ഡും, ബോര്‍ഡ്‌കാസ്റ്റ് ഫിലിം ക്രിറ്റിക്സ് അവാര്‍ഡും നേടി കൊടുത്തു.

Share this Story:

Follow Webdunia malayalam