Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേറ്റ് ബ്ലന്‍ഷെറ്റ് മികച്ച സഹനടിയാകുമോ?

കേറ്റ് ബ്ലന്‍ഷെറ്റ് മികച്ച സഹനടിയാകുമോ?
ഇപ്രാവശ്യത്തെ ഒസ്കാര്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സഹനടിമാരില്‍ ഒരാള്‍ കേറ്റ് ബ്ലന്‍ഷെറ്റ് ആണ്.‘ അയാം നോട്ട് ഹിയര്‍ ’ എന്ന സിനിമയിലെ അഭിനയത്തിനാണ് ഇവര്‍ക്ക് ഒസ്കാര്‍ നാമ നിര്‍ദ്ദേശം ലഭിച്ചത്.

പുത്തന്‍ സംഗീത ശൈലികള്‍ അവിഷ്കരിക്കുന്ന ജൂഡ് എന്ന കഥാപാത്രത്തെ ആണ് ഇവര്‍ കേറ്റ് സിനിമയില്‍ അവതരിപ്പിക്കുന്നത്.ഈ ശൈലി കാരണം ഇംഗ്ലണ്ട് പര്യടനത്തില്‍ അവരുടെ പഴയ ആരാധകര്‍ക്കെല്ലാം അകല്‍ച്ച തോന്നുന്നു.

സഹനടിക്ക് പുറമെ ഏറ്റവും മികച്ച നടിക്കുള്ള നാമനിര്‍ദ്ദേശവും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.‘എലിസബത്ത്: ദി ഗോള്‍ഡന്‍ ഏജ്’ എന്ന സിനിമയിലെ അഭിനയത്തിനാണ് അവര്‍ക്ക് നാമനിര്‍ദ്ദേശം ലഭിച്ചത്.

നേരത്തേ, 2006, 2004, 1998 വര്‍ഷങ്ങളില്‍ മികച്ച സഹനടിക്കുള്ള ഒസ്കാര്‍ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam