Webdunia - Bharat's app for daily news and videos

Install App

വിളക്കുപാറയില്‍ ആഘോഷത്തിന്‍റെ ശബ്‌ദമിശ്രണം

Webdunia
തിങ്കള്‍, 23 ഫെബ്രുവരി 2009 (16:50 IST)
ലോകത്തിന്‍റെ മുഴുവന്‍ അംഗീകാരം കിട്ടിയതിന്‍റെ ആവേശത്തിലാണ് കൊല്ലം അഞ്ചലിലെ ഈ കൊച്ചുഗ്രാമം. വിളക്കുപാറയെന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് നടന്നു തുടങ്ങിയ റസുല്‍ പൂക്കുട്ടിയെന്ന മിടുക്കന്‍, ശബ്‌ദമിശ്രണത്തിന് ഓസ്കര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ ആഘോഷത്തിന്‍റെയും പടക്കം പൊട്ടലുകളുടെയും ശബ്ദ മിശ്രണമായിരുന്നു ഇവിടെ.

പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ഈ ഗ്രാമം മലയാളത്തിന്‍റെ ഓസ്കര്‍ നേട്ടം ആഘോഷിക്കുകയാണ്. തങ്ങളുടെ ഗ്രാമത്തിന് ലോകത്തിന്‍റെ അംഗീകാരം കിട്ടിയതില്‍ ആഹ്‌ളാദമുണ്ടെന്ന് വിളക്കുപാറയിലെ വീട്ടിലിരുന്ന് റസുലിന്‍റെ സഹോദരന്‍ ബൈജു പൂക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലം അഞ്ചല്‍ സ്വദേശിയായ റസുല്‍ പൂക്കുട്ടി സ്ലംഡോഗ് മില്യണയറിലെ ശബ്ദമിശ്രണത്തിനാണ് ഓസ്കര്‍ നേടിയത്. അതേ ചിത്രത്തിലെ സംഗീത സംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനും എ ആര്‍ റഹ്‌മാനും ഓസ്കര്‍ നേടി.

മികച്ച തിരക്കഥ(അഡാപ്റ്റഡ്), മികച്ച ഛായാഗ്രഹണം, എഡിറ്റിംഗ്, ശബ്ദമിശ്രണം, പശ്ചാത്തല സംഗീതം, മികച്ച സംഗീതസംവിധാനം, മികച്ച സംവിധായകന്‍, മികച്ച ചിത്രം എന്നിങ്ങനെ എട്ട് ഓസ്ക്കറുകളാണ് സ്ലംഡോഗ് നേടിയത്.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ടോയ്‌ലറ്റില്‍ പോയ ശേഷം ശരീരം തളരുന്നത് പോലെ തോന്നാറുണ്ടോ?

ഭക്ഷണവും പുകവലിയും മുതല്‍ ജോലി സമ്മര്‍ദ്ദം വരെ; ഹൃദയാഘാതം യുവാക്കളില്‍

മാതാപിതാക്കൾ അറിയാൻ, ഇക്കാര്യങ്ങൾ പറഞ്ഞ് ഒരിക്കലും കുട്ടികളെ കളിയാക്കരുത്

തടി കുറയാന്‍ ചോറ് ഉപേക്ഷിച്ച് ചപ്പാത്തിയാക്കിയത് കൊണ്ട് കാര്യമുണ്ടോ?

E S R Test: എന്താണ് ഇ എസ് ആർ, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകാം?

Show comments