Webdunia - Bharat's app for daily news and videos

Install App

കുട്ടികള്‍ ഓണ്‍ലൈനായാല്‍...

Webdunia
ചൊവ്വ, 22 ജൂലൈ 2008 (18:08 IST)
IFMIFM
കാലം നന്നല്ലെന്ന് ഓര്‍മ്മിപ്പിച്ചു വളര്‍ത്തിയിട്ട് എന്തു കാര്യം. സൈബര്‍ കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ ഇരയാക്കപ്പെടുന്നതിന് ഒരു കുറവും വന്നിട്ടില്ല. കമ്പ്യൂട്ടറും ബ്രോഡ്ബാന്‍ഡ് കണക്ഷനുമൊക്കെ കുട്ടികള്‍ക്ക് എടുത്തു കൊടുക്കുമ്പോള്‍ അമ്മ ഒരല്‍പ്പം ശ്രദ്ധ കൂടി നല്‍കണം.

ചാറ്റ് റൂമില്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുതെന്ന് കുട്ടിയെ ബോദ്ധ്യപ്പെടുത്തുക. വെബ്സൈറ്റുകളിലും മറ്റും വ്യക്തിപരമായ വിവരങ്ങള്‍ നല്‍കുമ്പോഴും സൂക്ഷിക്കണം. കുട്ടികള്‍ക്കും കൌമാരക്കാര്‍ക്കും വലിയ ഭീഷണിയാണത് സൃഷ്ടിക്കുന്നത്.

ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളും മറ്റും നല്‍കുന്നില്ലെന്നും ഉറപ്പുവരുത്തുക. അവരെ ഭീഷണിപ്പെടുത്താനോ, അപമാനിക്കാനോ, ഭയപ്പെടുത്താനോ നീക്കങ്ങള്‍ നടന്നു എന്നു വരാം. അപ്പോഴും അമ്മയുടെ ശ്രദ്ധ കുട്ടികള്‍ക്കു ലഭിക്കണം. പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ അവസരവും ധൈര്യവും നല്‍കണം.

നെറ്റിനു മുന്നില്‍ ഏറെ സമയം ചിലവഴിക്കുന്നത് കുടുംബ ബന്ധങ്ങള്‍ തകരാറിലാക്കും. ആ ഭ്രമത്തില്‍ നിന്നു കുട്ടികളെ പിന്തിരിപ്പിക്കണം. അശ്ലീലം, കുറ്റകൃത്യങ്ങള്‍ തുടങ്ങി കുട്ടികളെ തെറ്റായ വഴിയില്‍ നയിക്കാവുന്ന ഏറെ വിവരങ്ങള്‍ നെറ്റില്‍ സുലഭമായതിനാല്‍ അക്കാര്യവും ശ്രദ്ധിക്കണം.

അവര്‍ സന്ദര്‍ശിക്കുന്ന വെബ് പേജുകള്‍ നിരീക്ഷിക്കണം. കുറ്റകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ ദേഷ്യപ്പെടാതെ കാര്യം പറഞ്ഞു മനസ്സിലാക്കുക. വീട്ടില്‍ കമ്പ്യുട്ടറുണ്ടെങ്കില്‍ അതിന്‍റെ സാങ്കേതികവശം തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണം. അതിനു കമ്പ്യൂട്ടര്‍ പഠന കേന്ദ്രങ്ങളെ ആശ്രയിക്കാം. അല്ലെങ്കില്‍ മാതാപിതാക്കളുടെ അജ്ഞത കുട്ടി മുതലെടുത്തേക്കാം.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂറിക് ആസിഡ് കൂടുതലാണോ, ഈ ജ്യൂസ് കുടിക്കാം

ഭക്ഷണം കഴിച്ചശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണം ഇതാകാം

ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് ഏതെല്ലാം അവയവങ്ങള്‍ ദാനം ചെയ്യാനാകും

ഉറക്കം പോയാല്‍ ചില്ലറ പ്രശ്‌നങ്ങളല്ല; ഈ ലക്ഷണങ്ങള്‍ കാണിക്കും

നിങ്ങള്‍ക്ക് എപ്പോഴും ഉറങ്ങണമെന്ന് തോന്നുന്നുണ്ടോ? അതിന് പിന്നിലെ കാരണങ്ങള്‍ ഇവയാണ്

Show comments